Webdunia - Bharat's app for daily news and videos

Install App

ശക്തമായ മഴ സാധ്യത: ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; രണ്ടു ദിവസത്തില്‍ ഇടിമിന്നലില്‍ മരണപ്പെട്ടത് നാലുപേര്‍

ശ്രീനു എസ്
വെള്ളി, 16 ഏപ്രില്‍ 2021 (09:08 IST)
ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെവരെയാണ് മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
 
നാളെ ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. രണ്ടുദിവസത്തിനുള്ളില്‍ നാലുപേരാണ് ഇടിമിന്നല്‍ മൂലം സംസ്ഥാനത്ത് മരണപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നല്‍ സാധ്യത. അന്തരീക്ഷം മേഘാവൃതമായാല്‍ തുറസായ സ്ഥലത്തോ ടെറസിനുമുകളിലോ നില്‍ക്കാന്‍ പാടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന

പ്രായം 18 വയസ്സിന് താഴെയോ? നിങ്ങള്‍ പ്രായം വ്യാജമാക്കുകയാണെങ്കില്‍ ഗൂഗിള്‍ എഐ നിങ്ങളെ പിടികൂടും!

പാതിവില തട്ടിപ്പ്: തിരൂരിൽ പരാതിയുമായി നൂറോളം വീട്ടമ്മമാർ

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം, ഈ രോഗത്തിന് സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല: നിയമസഭാ സ്പീക്കര്‍

അടുത്ത ലേഖനം
Show comments