Publish Date: Sat, 25 Jun 2022 (08:11 IST)
Updated Date: Sat, 25 Jun 2022 (08:15 IST)
കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. വരുംദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.