Select Your Language

Notifications

webdunia
webdunia
webdunia
webdunia

4 ജില്ലകളിൽ റെഡ് അലർട്ട്, കേരളത്തിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യത, ജാഗ്രതാ നിർദേശം

4 ജില്ലകളിൽ റെഡ് അലർട്ട്, കേരളത്തിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യത, ജാഗ്രതാ നിർദേശം
, വെള്ളി, 7 ഓഗസ്റ്റ് 2020 (15:30 IST)
അതിതീവ്രമഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിലെ നാല് ജില്ലകളിൽ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിലാണ് ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
 
വെള്ളിയാഴ്‌ച വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്‌ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട്.ഇവിടങ്ങളിൽ 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. ഇത്ത്രത്തിൽ അതിതീവ്രമഴ ലഭിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇവിടങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാർ രാജമല ദുരന്തം: മരണം 11 ആയി, രക്ഷാപ്രവർത്തനം ദുഷ്‌കരം