Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്യുന്നത്; ഹെല്‍‌മറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന തീരുമാനവുമായി മുന്നോട്ടു പോകും - തച്ചങ്കരി

കുട്ടികളെക്കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കുമെന്ന് തച്ചങ്കരി

നിയമം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്യുന്നത്; ഹെല്‍‌മറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന തീരുമാനവുമായി മുന്നോട്ടു പോകും - തച്ചങ്കരി
തിരുവനന്തപുരം , ശനി, 2 ജൂലൈ 2016 (11:35 IST)
മോട്ടോർ വാഹന വകുപ്പിലെ നിയമം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് ഗാതഗാത കമ്മീഷണർ ടോമിൻ ജെ തച്ചങ്കരി. ഹെൽമറ്റില്ലാത്തവർക്കു പെട്രോൾ നൽകില്ലെന്ന ഉത്തരവുമായി മുന്നോട്ടു പോകുന്നതിന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍ കുട്ടികളെക്കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ട്രാന്‍‌സ്‌പോര്‍ട്ട് കമ്മീഷ്‌ണര്‍ ടോമിന്‍ ജെ തച്ചങ്കരിയെടുത്ത തീരുമാനം തല്‍ക്കാലത്തേക്ക് പിന്‍‌വലിക്കില്ലെന്ന് ഗതാഗത മന്ത്രിയും വ്യക്തമാക്കി. വിഷയത്തില്‍ ട്രാന്‍‌സ്‌പോര്‍ട്ട് കമ്മീഷ്‌ണര്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമാണ്. നിര്‍ദേശങ്ങള്‍ നടപ്പാകുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ ഗതാഗതമന്ത്രി ടോമിന്‍ ജെ തച്ചങ്കരിയോടാണ് വിശദീകരണം തേടിയിരുന്നു. ഗതാഗത കമ്മീഷണര്‍ നടപ്പാക്കിയ പുതിയ പരിഷ്കാരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്ന സാഹചര്യം ഉണ്ടാക്കിയാല്‍ അത് പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഗതാഗതമന്ത്രി നല്‍കിയ വിശദീകരണം നല്‍കിയത്.

ഹെല്‍‌മറ്റില്ലാതെ പെട്രോള്‍ ഇല്ലെന്ന തീരുമാനം ആഗസ്റ്റ് ഒന്നു മുതല്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കുകയും പിന്നീട് സംസ്ഥാനമൊട്ടാകെ ഇത് നടപ്പിലാക്കുകയും ചെയ്യുമെന്നാണ് തച്ചങ്കരി വ്യക്തമാക്കിയിരുന്നത്. ഹെല്‍മറ്റ് ഇല്ലെങ്കില്‍ 1000 രൂപ ഫൈന്‍ ഈടാക്കുകയും ഒന്നില്‍ കൂടുതല്‍ തവണ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നുമാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷൂ വാങ്ങിത്തരാമെന്ന് പറഞ്ഞ് അച്ഛൻ ആറു വയസ്സുകാരിയെ കൂട്ടികൊണ്ടുപോയി, പുഴക്കരയിലെത്തിയപ്പോൾ ആരും കാണാതെ കുഞ്ഞിനെ പുഴയിൽ തള്ളിയിട്ടു; ജീവനുവേണ്ടി കുട്ടി പോരാടിയത് 11 മണിക്കൂർ