Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ഹേമ കമ്മിറ്റി റിപ്പോർട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

Hema committee

അഭിറാം മനോഹർ

, വ്യാഴം, 24 ഒക്‌ടോബര്‍ 2024 (13:57 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂഴ്ത്തിവെച്ചെന്നും ഇതില്‍ ഗൂഡാലോചനയുണ്ടെന്നും ഈ വിഷയം സിബിഐ അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകനായ അജീഷ് കളത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
 
റിപ്പോര്‍ട്ടില്‍ പുറത്തുവന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദേശീയ വനിതാ കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. അതേസമയം റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കാമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ ബുധനാഴ്ച സുപ്രീം കോടതി വിസമ്മതിച്ചു. സ്റ്റേ ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് പറഞ്ഞ കോടതി കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവെച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ ഒരു പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താവാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍