Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് കേരളം, 12 ജില്ലകളിൽ മുന്നറിയിപ്പ്; വയനാട്ടിൽ 40തിലധികം ആളുകൾ മണ്ണിനടിയിൽ

മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് കേരളം, 12 ജില്ലകളിൽ മുന്നറിയിപ്പ്; വയനാട്ടിൽ 40തിലധികം ആളുകൾ മണ്ണിനടിയിൽ
, വെള്ളി, 9 ഓഗസ്റ്റ് 2019 (07:52 IST)
മഹാപ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ സംസ്ഥാനത്തെ ഞെട്ടിച്ച് പേമാരിയും മണ്ണിടിച്ചിലും മിന്നൽ പ്രളയവും. കോഴിക്കോട്, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ അവസ്ഥ ദയനീയമാണ്. നിരവധി ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ച് കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കുത്തിയൊലിച്ച് കയറുകയാണ്. 
 
7 ജില്ലകളിലായി 11 പേർ മരിച്ചു. 12 പേർക്കു പരുക്കേറ്റു. വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി. അമ്പലവും പള്ളിയും ഒലിച്ച് പോയതായി കരുതുന്നു. 40തിലധികം ആളുകൾ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരെ രക്ഷപെടുത്താനുള്ള തയ്യാറെടുപ്പിലാണ്. 15 പേരെ രക്ഷപെടുത്തി. ബാക്കിയുള്ളവർക്കായുള്ള തിരച്ചിലിലാണ് രക്ഷാപ്രവർത്തകർ. 
 
സംസ്ഥാനത്താകെ 13,000 പേരെ 177 ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. ഇതിൽ 8860 പേർ വയനാട് ജില്ലയിലാണ്. വയനാട്ടിലെ മഴയ്ക്ക് യാതോരു ശമനവും ഇല്ല. തകർത്ത് പെയ്യുകയാണ്. മലപ്പുറം നിലമ്പൂരിലെ അവസ്ഥയ്ക്ക് ചെറിയ മാറ്റമുണ്ട്. മഴ ചെറുതായി തോർന്നിരിക്കുകയാണ്. വെള്ളം ഇറങ്ങിത്തുടങ്ങുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടിലെ കനത്ത മഴയ്ക്ക് ശമനമില്ല, സഹായ അഭ്യർത്ഥനയുമായി കളക്ടർ