Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയിലെ വായു മലിനം !

കൊച്ചിയിലെ വായു മലിനം !
, ശനി, 29 ജനുവരി 2022 (08:13 IST)
ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ വായു മലിനീകരണ തോത് കൂടുന്നതായി ഗ്രീന്‍പീസ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഈ നഗരങ്ങളിലെ ശരാശരി മലിനീകരണ തോത് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതലാണെന്നാണ് കണ്ടെത്തല്‍. കൊച്ചിയിലെ വായു മലിനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണേന്ത്യയിലെ പത്ത് നഗരങ്ങളിലാണ് പഠനം നടത്തിയത്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അമരാവതി, വിശാഖപട്ടണം, കൊച്ചി, മംഗളൂരു, പുതുച്ചേരി, കോയമ്പത്തൂര്‍, മൈസൂരു എന്നീ നഗരങ്ങളിലെ വായു മലിനീകരണമാണ് പഠന വിധേയമാക്കിയത്. 2020 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെയായിരുന്നു പഠന കാലയളവെന്ന് ഗ്രീന്‍പീസ് ഇന്ത്യ പ്രോജക്ട് കണ്‍സള്‍ട്ടന്റ് എസ്.എന്‍. അമൃത പറഞ്ഞു. കൊച്ചി, മൈസൂരു, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളില്‍ അന്തരീക്ഷ കണം 2.5-ന്റെ അളവ് അഞ്ചുമടങ്ങ് വരെ ഉയര്‍ന്നിട്ടുണ്ട്. അന്തരീക്ഷ കണങ്ങളുടെ വര്‍ധന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയോ-കോവിന് കോവിഡുമായി ബന്ധമില്ല ! പ്രാഥമിക റിപ്പോര്‍ട്ട് ഇങ്ങനെ