പാർട്ടിക്കു മുകളിൽ പോകാൻ നോക്കരുത്; സതീശനെതിരെ ഹൈക്കമാൻഡ്
പ്രവർത്തകരെ ഇളക്കിവിടുന്നത് സതീശൻ തന്നെയാണ്
Publish Date: Fri, 08 May 2026 (11:17 IST)
Updated Date: Fri, 08 May 2026 (11:24 IST)
മുഖ്യമന്ത്രി പദവിക്കായി പാർട്ടിയെ സമ്മർദ്ദത്തിലാക്കാൻ വി.ഡി.സതീശൻ ശ്രമിക്കുകയാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തൽ. സതീശൻ അനുകൂലികൾ പരസ്യമായി തെരുവിലിറങ്ങി പ്രകടനം നടത്തുന്നത് ശരിയല്ലെന്നാണ് രാഹുൽ ഗാന്ധിയുടെ അഭിപ്രായം.
പ്രവർത്തകരെ ഇളക്കിവിടുന്നത് സതീശൻ തന്നെയാണ്. പ്രവർത്തകർ പ്രതിഷേധിച്ചാൽ ഹൈക്കമാൻഡ് വഴങ്ങുമെന്നാണ് സതീശൻ കരുതുന്നത്. ഇത് അച്ചടക്കമുള്ള നേതാവിനു യോജിക്കുന്നതല്ലെന്ന് ഹൈക്കമാൻഡ് വിമർശനമുണ്ട്.
കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാൻഡിന്റെ തീരുമാനം. കൂടുതൽ എംഎൽഎമാരുടെ പിന്തുണ വേണുഗോപാലിനുണ്ട്. എംഎൽഎമാരിൽ സതീശനെ പിന്തുണയ്ക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്.