Select Your Language

Notifications

webdunia
webdunia
webdunia
webdunia

മര്യാദയ്ക്ക് സംസാരിക്കാന്‍ അറിയില്ലേയെന്ന് പൊലീസിനോട് ഹൈക്കോടതി

മര്യാദയ്ക്ക് സംസാരിക്കാന്‍ അറിയില്ലേയെന്ന് പൊലീസിനോട് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (16:41 IST)
മര്യാദയ്ക്ക് സംസാരിക്കാന്‍ അറിയില്ലേയെന്ന് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. വാഹനപരിശോധനക്കിടെ കൊല്ലത്ത് ഡോക്ടറെ അപമാനിച്ച കേസില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്ന പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്. 
 
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് പൊലീസിനെ വിമര്‍ശിച്ചത്. പൊലീസുകാര്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയോയെന്നും കോടതി ചോദിച്ചു. എന്നാല്‍ അസഭ്യം നടത്തിയിട്ടില്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ട് കോടതി തള്ളി. നടപടി എടുത്ത ശേഷം റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും തീവ്രവാദത്തോട് സന്ധി ചെയ്യുകയാണെന്ന് കുമ്മനം രാജശേഖരന്‍