അന്വേഷണത്തിൽ വീഴ്‌ച സംഭവിച്ചു; ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചു

ചൊവ്വ, 13 ഓഗസ്റ്റ് 2019 (13:27 IST)
മാധ്യമ പ്രവർത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചു.

ശ്രീറാമിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്നും കോടതി വിലയിരുത്തി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സർക്കാരാണ് ഹർജി സമര്‍പ്പിച്ചത്.

അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ തിങ്കളാഴ്‌ച വൈകിട്ട് ആശുപത്രിവിട്ടിരുന്നു.

മെഡിക്കല്‍ കോളേജ് സംഘം നടത്തിയ പരിശോധനയില്‍ ശ്രീറാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ആരോഗ്യനില മെച്ചപ്പെട്ടതോടെ നാലു ദിവസം മുമ്പ് ശ്രീറാമിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും സ്റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.

കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ശ്രീറാം ജാമ്യം നേടിയിരുന്നു. ബഷീറിന്‍റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വടിവാളുമായെത്തിയ കള്ളന്മാരെ കസേരകൊണ്ട് നേരിട്ട് വൃദ്ധദമ്പതികൾ; വീഡിയോ