ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ; സിനിമാ ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ദ്ധിക്കില്ല

വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (17:39 IST)
സിനിമാ ടിക്കറ്റുകളിൽ ചരക്കുസേവന നികുതിക്ക് ( ജിഎസ്ടി) പുറമേ വിനോദ നികുതി കൂടി ചുമത്താനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ.

വിനോദ നികുതി ചുമത്താനുള്ള അ‌ധികാരം സർക്കാരിനല്ല തദ്ദേശ സ്ഥാപനങ്ങൾക്കാണെന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

സെപ്റ്റംബര്‍ ഒന്നു മുതല്‍ നികുതി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് നല്‍കിയിരുന്നു. ഇതോടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഈ നീക്കത്തിനാണ് താല്‍ക്കാലിക സ്‌റ്റേ വന്നിരിക്കുന്നത്.

100 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് 5 ശതമാനവും 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും വിനോദ നികുതി ഈടാക്കാനായിരുന്നു തീരുമാനം. നിലവിൽ 18 ശതമാനം ജിഎസ്ടിയാണ് ടിക്കറ്റുകൾക്ക് ഈടാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഗ്രേറ്റ് ജോബ് പേളി ആര്‍മി! ക്ഷീരകര്‍ഷകര്‍ക്ക് 100 ചാക്ക് കാലിത്തീറ്റ നല്‍കി പേളി മാണിയുടെ ആരാധകര്‍ !