ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

റിസപ്ഷന്‍, അഡ്മിഷന്‍ ഏരിയ, വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 27 നവം‌ബര്‍ 2025 (08:51 IST)
ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി. റിസപ്ഷന്‍, അഡ്മിഷന്‍ ഏരിയ, വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ ചികിത്സാനിരക്ക് പ്രസിദ്ധീകരിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. സേവനങ്ങള്‍ എന്തൊക്കെ, ഓരോ രോഗത്തിനും അടിസ്ഥാന ചികിത്സയ്ക്കായി ചെലവാകുന്ന തുക എത്ര, ആശുപത്രിയിലെ സൗകര്യങ്ങള്‍ എന്തെല്ലാം എന്നതടക്കമുള്ള വിവരങ്ങളും പ്രസിദ്ധപ്പെടുത്തണം. 
 
ഡിസ്ചാര്‍ജ് സമയത്ത് ചികിത്സാ സംബന്ധമായ എല്ലാ രേഖകളും കൈമാറണം. ചികിത്സാ രേഖകളടക്കം ലഭിക്കാനുള്ള രോഗികളുടെ അവകാശങ്ങള്‍, പരാതി ഉന്നയിക്കേണ്ട ഓഫീസറുടെ ഫോണ്‍ നമ്പര്‍, ഡിഎംഒ അടക്കമുള്ളവരെ ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവയും നല്‍കണം, ചികിത്സാ നിരക്കിലുള്ള മാറ്റങ്ങള്‍ കൃത്യമായ അപ്‌ഡേറ്റ് ചെയ്യണം നിയമപാലിച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്നും രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
 
കൂടാതെ മുന്‍കൂറായി പണം അടയ്ക്കാത്തതിന്റെ പേരില്‍ ജീവന്‍ രക്ഷിക്കാനുള്ള ചികിത്സ നിഷേധിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. അടിയന്തരഘട്ടങ്ങളില്‍ ഓരോ ആശുപത്രിയും സൗകര്യത്തിനനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

അടുത്ത ലേഖനം
Show comments