Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതി സ്റ്റേ

നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതി സ്റ്റേ

നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതി സ്റ്റേ
കൊ​ച്ചി , വ്യാഴം, 15 മാര്‍ച്ച് 2018 (17:00 IST)
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതിയുടെ താല്‍കാലിക സ്റ്റേ. മിനിമം വേതനത്തില്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജു​മെ​ന്‍റു​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി. ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

അന്തിമ വിജ്ഞാപനം ഉടന്‍ പുറത്തിറക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി അതേസമയം ഹിയറിംഗ് നടപടികൾ തുടരാമെന്നും മീഡിയേഷൻ ചര്‍ച്ചകള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കി.

ന​ഴ്സു​മാ​ര​ട​ക്ക​മു​ള​ള സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച അ​വ​സാ​ന വി​ജ്ഞാ​പ​നം ഈ ​മാ​സം 31നു ​മു​ൻ​പ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. ഇതിനെതിരെയാണ് മാ​നേ​ജു​മെ​ന്റ് കോടതിയെ സമീപിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദി ഭരണത്തിൽ ഇന്ത്യ സന്തോഷം എന്തെന്ന് അറിയുന്നില്ല? - കണക്കുകൾ പുറത്ത്