Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർക്കാരിന് ആശ്വാസം: ലൈഫ് മിഷൻ സിബിഐ അന്വേഷണം രണ്ടുമാസത്തേയ്ക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

സർക്കാരിന് ആശ്വാസം: ലൈഫ് മിഷൻ സിബിഐ അന്വേഷണം രണ്ടുമാസത്തേയ്ക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി
, ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (11:13 IST)
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം രണ്ടുമാസത്തേയ്ക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ വിദേശ സംഭാവന നിയന്ത്രണ നിയമം ബാധകമാണെന്ന് സ്ഥാപിയ്ക്കാൻ സിബിഐയ്ക്കായില്ല എന്ന് നിരീക്ഷുച്ചുകൊണ്ടാണ് സിബിഐ അന്വേഷണം രണ്ടുമാസത്തേയ്ക്ക് ഹൈക്കോടതി സ്റ്റേ ചെയ്തതത് ലൈഫ് മിഷനും. യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജികളിലാണ് കോടതി വിധി.
 
അതേസമയം എഫ്ഐആർ റദ്ദാക്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. കേസിൽ വിശദമായ വാദം കേൾക്കും. കഴിഞ്ഞ ആഴ്ച ഇരു ഭാഗങ്ങളുടെയും വാദം കോടതി കേട്ടിരുന്നു. എഫ്സിആർഐ നിയമത്തിന്റെ ലംഘനമാണ് നടന്നത് എന്നും. സർക്കാർ ഉദ്യോഗസ്ഥരും സ്വർണക്കടത്ത് പ്രതികളും ചേർന്ന് വലിയ തട്ടിപ്പ് നടത്തിയെന്നുമാണ് സിബിഐ കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ കേസിൽ എഫ്സിആർഐ നിയമം ബാധകമല്ലെന്നും റെഡ് ക്രസന്റും യൂണിടാകും തമ്മിലുള്ള കരാറിലും ഇടപാടുകളിലും സർക്കാരിന് ബന്ധമില്ലെന്നുമായിരുന്നു സർക്കാരിന്റെ മറുവാദം.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടത്തിയ സ്വർണത്തിന് ഭീകര ബന്ധം കണ്ടെത്താനായിട്ടില്ല, പക്ഷേ പ്രതിയ്ക്ക് ഐഎസ് ബന്ധമെന്ന് എൻഐഎ കോടതിയിൽ