കേസില്‍ പരാജയപ്പെടുമെന്ന ഭീതി; ഹൈക്കോടതി വളപ്പിൽ ഒരാൾ ജീവനൊടുക്കി

ഹൈക്കോടതിയുടെ മുകളിൽ നിന്ന്​ ചാടി മരിച്ചു

വ്യാഴം, 30 മാര്‍ച്ച് 2017 (14:43 IST)
ഹൈക്കോടതിയിൽ അഭിഭാഷകനെ കാണാനായി എത്തിയ ആള്‍ കോടതി മന്ദിരത്തിന്റെ എട്ടാം നിലയിൽ നിന്ന് ചാടി മരിച്ചു. കൊല്ലം മുളവന പടപ്പക്കര കാരിക്കുഴി നിർമല സദനത്തിൽ കെ എൽ ജോൺസൺ (72) ആണ് കോടതി മന്ദിരത്തിന് മുകളിൽ നിന്ന് ചാടി മരിച്ചത്. ഇന്ന് ഉച്ചക്ക് 11.45നാണ് സംഭവം.
 
എട്ടാം നിലയിലെ ഫയർ എക്സിറ്റ് ബാൽക്കണിയിൽ നിന്ന ശേഷം ഇയാൾ താഴെയുള്ളവരോട് മാറിപ്പോകാൻ പറഞ്ഞു. ഇത് ശ്രദ്ധയിൽപെട്ട പൊലീസും സുരക്ഷാ ജീവനക്കാരും ഓടിയെത്തിയപ്പോഴേക്ക് ജോൺസൺ താഴേക്ക് ചാടുകയായിരുന്നു. ഉടൻതന്നെ മരണവും സംഭവിച്ചു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മംഗളത്തിൽ കൊഴിഞ്ഞുപോക്ക്, ഒരാൾ കൂടി രാജിവെച്ചു; പടിയിറങ്ങിയ നിതിനും പറയാനുണ്ട് ചിലതൊക്കെ