Webdunia - Bharat's app for daily news and videos

Install App

ഡീസല്‍ വാഹന നിരോധം: ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു- ട്രൈബ്യൂണൽ വിധി വസ്തുതകൾ പഠിക്കാതെയെന്ന് കോടതി

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മലിനീകരണം കുറവാണ്

Webdunia
വെള്ളി, 27 മെയ് 2016 (17:10 IST)
ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി രണ്ടു മാസത്തേക്ക് ഭാഗികമായി സ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് വിധിക്ക് സ്‌റ്റേ ഏർപ്പെടുത്തിയിരിക്കുന്നത്. നിപ്പോൺ ടൊയോട്ട സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് പിബി സുരേഷ്കുമാറിന്റേതാണ് ഉത്തരവ്. ട്രൈബ്യൂണൽ വിധി വസ്തുതകൾ പഠിക്കാതെയെന്നും കോടതി വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മലിനീകരണം കുറവാണെന്നും ടൈബ്യൂണല്‍ വിധി വസ്തുതകള്‍  പരിശോധിക്കാതെയാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം പത്ത് വ‌ർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾ നിരോധിച്ച ഹരിത ട്രൈബ്യൂണലിൽ വിധി നിലനിൽക്കും അതിൽ കോടതി സ്‌റ്റേ നൽകിയിട്ടില്ല.

10 വര്‍ഷത്തിലേറെ പഴക്കമുള്ള, 2000 സിസിക്കും അതിനു മുകളിലും എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളിൽ നിരോധിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. 2000 സി.സിക്ക് മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും തടഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

Fordo Nuclear Site: ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

ഗുളികയിൽ ലോഹകഷണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

അടുത്ത ലേഖനം
Show comments