Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആവശ്യം കഴിയുമ്പോൾ ഒഴിവാക്കുന്ന ലിവിങ് ടുഗതർ ബന്ധങ്ങൾ വളരുന്നു, ജീവിതം ആസ്വദിക്കാൻ വിവാഹം തടസ്സമാണെന്ന് കാഴ്ചപ്പാടിലേക്ക് നാട് മാറുന്നുവെന്ന് ഹൈക്കോടതി

ആവശ്യം കഴിയുമ്പോൾ ഒഴിവാക്കുന്ന ലിവിങ് ടുഗതർ ബന്ധങ്ങൾ വളരുന്നു, ജീവിതം ആസ്വദിക്കാൻ വിവാഹം തടസ്സമാണെന്ന് കാഴ്ചപ്പാടിലേക്ക് നാട് മാറുന്നുവെന്ന് ഹൈക്കോടതി
, വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (13:15 IST)
വിവാഹമോചന കേസിൽ വിവാദനിരീക്ഷണങ്ങളുമായി കേരള ഹൈക്കോടതി. ഉപയോഗിക്കുക,വലിച്ചെറിയുക എന്ന ഉപഭോക്തൃസംസ്കാരം നമ്മുടെ വിവാഹ ജീവിതങ്ങളെയും സ്വാധീനിക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ആലപ്പുഴ സ്വദേശികളുടെ വിവാഹമോചന ഹർജി തള്ളികൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
 
ആവശ്യം കഴിയുമ്പോൾ ഒഴിവാക്കുന്ന ലിവിങ് ടുഗതർ ബന്ധങ്ങൾ വളരുന്നു.വിവാഹ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിച്ചിരുന്ന കാഴ്ചപാടുള്ള സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ ജീവിതം ആസ്വദിക്കുന്നതിന് വിവാഹ ബന്ധം തടസ്സമാണ് എന്ന കാഴ്ചപാടിലേക്ക് ഇത് മാറുന്നു. വിവാഹമോചിതരുടെയും അവരുടെ കുട്ടികളുടെയും എണ്ണം വർധിക്കുന്നെത് സാമൂഹ്യജീവിതത്തെ ദോഷകരമായി ബാധിക്കും.
 
കുടുംബബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു ഒരു കാലത്ത് കേരളം. എന്നാൽ വളരെ ചെറിയ കാര്യങ്ങൾക്കും സ്വാർഥമായ ചില താത്ലര്യങ്ങൾക്കും വേണ്ടി വിവാഹേതരബന്ധങ്ങൾക്കായി വിവാഹബന്ധം തകർക്കുന്നതാണ് പുതിയ ചിന്ത. ബാധ്യതകൾ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായാണ് വിവാഹത്തെ പുതുതലമുറ കാണുന്നത്. എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു എന്നിങ്ങനെയാണ് ഉത്തരവിലെ പരാമര്‍ശങ്ങൾ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്‌സോ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍