Webdunia - Bharat's app for daily news and videos

Install App

ദിലീപ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നു; സിബിഐ വേണ്ടെന്നും പ്രോസിക്യൂഷൻ - സർക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ദിലീപ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നു; സിബിഐ വേണ്ടെന്നും പ്രോസിക്യൂഷൻ - സർക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Webdunia
വ്യാഴം, 14 ജൂണ്‍ 2018 (14:41 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സർക്കാർ നിലപാട് തേടി. സംസ്ഥാന സർക്കാരിനും സിബിഐക്കും നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഹർജി ജൂലൈ നാലിന് വീണ്ടും
പരിഗണിക്കും.

സംസ്ഥാന പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ദിലീപിന്റെ ആവശ്യം. എന്നാൽ കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ ഹർജിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുമ്പ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ എത്തിയത്. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണ്. തന്നെ കേസിൽ കുടുക്കുകയായിരുന്നു. നടിയെ ആക്രമിച്ച ക്വട്ടേഷൻ സംഘാംഗം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടിയെന്നും ദിലീപ് ഹർജിയിൽ പറയുന്നു.

സംഭവത്തില്‍ തനിക്കെതിരെ തെളിവുകളില്ലായിരുന്നിട്ടും സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേസിൽ പ്രതിയാക്കിയെന്നും ദിലീപ് ആരോപിക്കുന്നു.

 2018 ഫെബ്രുവരി 17നാണ് കൊച്ചിയിലേക്കു കാറില്‍ വരുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തത്. ഈ സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കേസിലെ എട്ടാം പ്രതിയാണ് താരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

റിലയൻസ്- ഡിസ്നി ലയനം പൂർത്തിയായി, ഇനി നിത അംബാനിയുടെ നേതൃത്വത്തിൽ പുതിയ സംയുക്ത കമ്പനി

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments