Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നാണക്കേട് കൊണ്ട് തല കുനിയുന്നു,റോഡ് നന്നാക്കാൻ എത്ര ജീവൻ ബലികൊടുക്കണം' സർക്കാറിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ഹൈക്കോടതി

'നാണക്കേട് കൊണ്ട് തല കുനിയുന്നു,റോഡ് നന്നാക്കാൻ എത്ര ജീവൻ ബലികൊടുക്കണം' സർക്കാറിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ഹൈക്കോടതി

അഭിറാം മനോഹർ

, വെള്ളി, 13 ഡിസം‌ബര്‍ 2019 (15:28 IST)
പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കുഴി അടക്കും കുഴി അടക്കും എന്ന് സർക്കാർ പറയുന്നതല്ലാതെ കുഴിയടക്കാനുള്ള യാതൊരു നടപടിയും സർക്കാർ ചെയ്യുന്നില്ല. ചെറുപ്രായത്തിലാണ് ഒരാളുടെ ജീവൻ നഷ്ടമായതെന്നും കോടതി ഓർമിപ്പിച്ചു.
 
2008ലെ റോഡ് അപകടവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടക്കമുള്ള ബെഞ്ച് സർക്കാറിനെതിരെ അതിരൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്. ഒരാൾ ഒരു കുഴി കുഴിച്ചാൽ അത് മൂടാൻ പ്രോട്ടോക്കോൾ നോക്കുകയാണെന്ന് പറഞ്ഞ വകുപ്പ് തലങ്ങളിലെ ഏകോപനമില്ലായ്മയേയും കോടതി വിമർശിച്ചു. ഉത്തരവിടാൻ മാത്രമെ കോടതിക്ക് സാധിക്കു.അത് നടപ്പിലാക്കാനുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. ഉദ്യോഗസ്ഥരിലുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടെന്നും കോടതി കുറ്റപ്പെടുത്തി.
 
മരിച്ച യുവാവിന്റെ മാതാപിതാക്കളോട് മാപ്പ് പറയുന്നു. നാണക്കേട് കൊണ്ട് തല കുനിഞ്ഞുപോകുന്നു.കാറിൽ സഞ്ചരിക്കുന്നവർക്ക് റോഡിലെ മോശം അവസ്ഥയുടെ ബുദ്ധിമുട്ട് അറിയില്ല. ഇനിയും എത്ര ജീവൻ ബലികൊടുത്താലാണ് ഈ നാട് നന്നാക്കുന്നത് എന്ന് ചോദിച്ച കോടതി മരിച്ച യുവാവിന്റെ കുടുംബത്തിന്റെ അവസ്ഥയെ പറ്റി മനസിലാക്കാത്തത് എന്തുകൊണ്ടാണെന്നും കൂട്ടിച്ചേർത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയുടെ വരുമാനം 100 കോടിയിലേക്ക്; കഴിഞ്ഞ വര്‍ഷത്തെക്കാൾ 36 കോടിയുടെ അധികവരുമാനം