Select Your Language

Notifications

webdunia
webdunia
webdunia
webdunia

അധ്യാപകരെ ആവേശം കൊള്ളിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസംഗം, പക്ഷേ കിട്ടിയതോ എട്ടിന്റെ പണി!

വിദ്യാഭ്യാസമന്ത്രിയെ കണ്ട് രമേശ് ചെന്നിത്തല ചമ്മി ചൂളിപ്പോയി!

അധ്യാപകരെ ആവേശം കൊള്ളിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസംഗം, പക്ഷേ കിട്ടിയതോ എട്ടിന്റെ പണി!
, വെള്ളി, 10 ഫെബ്രുവരി 2017 (09:19 IST)
വിദ്യാഭ്യാസമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്തെ കെ പി എസ് ടി എ സംസ്ഥാന സമ്മേളനത്തിനിടയിലായിരുന്നു സംഭവം. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ആയിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയത്.
 
സർക്കാരിനേയും വിദ്യാഭ്യാസമന്ത്രിയേയും പ്രതിപക്ഷ നേതാവ് അടിച്ചാക്ഷേപിക്കുന്നതിനിടയിലേക്കാണ് രവീന്ദ്രനാഥ് വേദിയിലേക്ക് കടന്നുവന്നത്. ഒരു നിമിഷത്തേക്ക് ചമ്മിയ അവസ്ഥയിലായി പ്രതിപക്ഷ നേതാവ്. വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ട മന്ത്രി പറഞ്ഞതിലും ഒരു മണിക്കൂർ നേരത്തെ എത്തിയതാണ് പ്രതിപക്ഷ നേതാവിനെ വെട്ടിലാക്കിയത്.
 
ലോ അക്കാദമി സമരം മുതൽ പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ച വരെ ചൂണ്ടിക്കാട്ടി അധ്യാപകരെ ആവേശം കൊളളിച്ച് രമേശ് ചെന്നിത്തല കത്തിക്കയറുമ്പോഴാണ് വിദ്യാഭ്യാസമന്ത്രി വേദിയിലേക്ക് കടന്നുവന്നത്. ആദ്യം ഒന്നമ്പരന്നെങ്കിലും ചെന്നിത്തല തന്നെ അദ്ദേഹത്തെ വേദിയിലേക്ക് സ്വാഗതം ചെയ്തു.
 
അതിനുശേഷം നടന്നതാണ് അധ്യാപകരടക്കമുള്ള കാണികളെ ചിരിപ്പിച്ചത്. അതുവരെ സർക്കാരിനേയും വിദ്യാഭ്യാസമന്ത്രിയേയും രൂക്ഷമായി വിമർശിച്ചിരുന്ന ചെന്നിത്തല പ്രസംഗത്തിന്റെ വഴി തന്നെ തിരിച്ചു വിട്ടു. ലോ കോളജ് വിഷത്തിലടക്കം മന്ത്രിയെ പ്രകീർത്തിക്കാനായിരുന്നു പിന്നീട് സമയം കണ്ടെത്തിയത്. ഇതോടെ രാഷ്ട്രീയം മറന്ന് പലരും ചിരിച്ച് തുടങ്ങി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിതയുടെ മരണം; ഏതന്വേഷണത്തിനും ഞാൻ തയ്യാർ, എനിക്കാരേയും പേടി‌യില്ല: ശശികല