മുഖ്യമന്ത്രി പറഞ്ഞതാണ് ശരി, സമരം കൊണ്ട് ജിഷ്ണുവിന്റെ മാതാവ് എന്തുനേടി?; ഹിമവല്‍ ഭദ്രാനന്ദ
തനിക്കൊപ്പം ജയിലില്‍ അടച്ചവരെ കാണാന്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ എത്തി; തുറന്നടിച്ച് ഹിമവല്‍ ഭദ്രാനന്ദ
ജിഷ്ണു പ്രണോയ്‌യുടെ അമ്മയും കുടുംബവും പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ഹിമവല്‍ ഭദ്രാനന്ദ. മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ചാണ് ഹിമവല്‍ ഭദ്രാനന്ദ വെളിപ്പെടുത്തലുകൾ നടത്തിയത്.
പിണറായി വിജയനെ ക്രിമിനലും ഗുണ്ടയുമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. യുഡിഎഫ്, ബിജെപി അനുഭാവികളായ പൊലീസുകാരാണ് തെറ്റ് ചെയ്തത്. തനിക്കൊപ്പം ജയിലില്‍ അടച്ചവരെ കാണാന്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ എത്തിയിരുന്നു. ഇത് ഗൂഢാലോചനയുടെ തെളിവാണ്.
ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരത്തിനിടെ ജയിലില്‍ പോകേണ്ടിവന്ന സംഭവങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. സമരം കൊണ്ട് ജിഷ്ണുവിന്റെ മാതാവ് എന്തുനേടി. പൊലീസ് ആസ്ഥാനത്ത് സമരം നടത്തണമെന്ന് മഹിജയെ ഉപദേശിച്ചതും ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതും ആരാണെന്ന് കണ്ടെത്തണം. സമരം നടത്തണമെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആകണമായിരുന്നുവെന്നും ഭദ്രാനന്ദ വ്യക്തമാക്കുന്നു.