Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെൻസൺ തൂങ്ങിമരിച്ച നിലയിൽ

ബെൻസൺ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍

, തിങ്കള്‍, 18 ഏപ്രില്‍ 2022 (20:45 IST)
കൊട്ടാരക്കര: കൊല്ലം ജില്ലയിൽ ആദ്യമായി എച്ച്.ഐ.വി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന ആളായ ബെൻസൺ എന്ന യുവാവിനെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആദിച്ചനല്ലൂരിനടുത്ത് കുമ്മല്ലൂർ കട്ടച്ചൽ ബിൻസി ബംഗ്ളാവിൽ പരേതനായ ചാണ്ടി - മേരി ദമ്പതികളുടെ മകൻ ബെൻസൺ എന്ന 26 കാരനാണ് ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

മാതാപിതാക്കൾ നേരത്തെ മരിച്ചതിനാൽ ബെൻസൺ തൃക്കണ്ണമംഗലിലെ ഒരു ബന്ധുവിന്റെ കൂടെയായിരുന്നു. ഇയാളുടെ ഏകസഹോദരി ബെൻസി പത്ത് വര്ഷം മുമ്പ് മരിച്ചിരുന്നു. കുട്ടിക്കാലത്തു തന്നെ മാതാപിതാക്കൾ  മരിച്ചതിനാൽ മുത്തശിയായ സാലിക്കുട്ടിയുടെ കൂടെയായിരുന്നു ഇവർ. എച്ച്.ഐ.വി പോസിറ്റിവ് ആയതോടെ ഇരുവരെയും സ്‌കൂളിൽ മറ്റു കുട്ടികൾക്കൊപ്പം ഇരുത്തി പഠിപ്പിക്കാൻ സ്‌കൂൾ പിടി.എ  സമ്മതിച്ചില്ല. തുടർന്ന് ബഹുമുഖ സമ്മർദ്ദം ഉണ്ടായതോടെ ഹെഡ്മാസ്റ്ററുടെ മുറിയിൽ ഇരുത്തി ഇരുവര്യരെയും പഠിപ്പിച്ചു. 
 
2003 ൽ അന്നത്തെ കേന്ദ്രമന്ത്രി സുഷമാ സ്വരാജ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ചു ഇരു കുട്ടികളെയും ചേർത്ത് നിർത്തി ആശ്ലേഷിച്ചത് വിദേശ മാധ്യമങ്ങളിൽ ഉൾപ്പെടെ ഏറെ പുകഴ്ത്തപ്പെട്ട ഒന്നായിരുന്നു. അതോടെ ബെൻസണും ബെൻസിക്കും ചികിത്സയ്ക്കും പഠനത്തിനും വേണ്ട തുക സർക്കാർ തലത്തിൽ തന്നെ ലഭിക്കാൻ തുടങ്ങി. 
 
പക്ഷെ പത്ത് വർഷം മുമ്പ് തലച്ചോറിലുണ്ടായ രോഗം നിമിത്തം ബെൻസിയും മരിച്ചു. ഇതിനിടെ മുത്തശ്ശി സാലിയും മരിച്ചിരുന്നു. പിന്നീടാണ് ബെൻസൺ ബന്ധുവിനൊപ്പം കൂട്ടിയത്. ബന്ധുവിന്റെ ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതലയും ബെൻസണായിരുന്നു. എന്നാൽ ഇപ്പോൾ പ്രണയ നൈരാശ്യം മൂലം ബെൻസൺ ആത്മഹത്യ ചെയ്തു എന്നാണ് വിവരം. പോലീസ് ഇതിൽ ദുരൂഹതയില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ലെന്ന് ഗതാഗത മന്ത്രി