Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോം നേഴ്സിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

ഹോം നഴ്സിനെ സെക്യൂരിറ്റി ജീവനക്കാരൻ കഴുത്ത് ഞെരിച്ച് കൊന്നു

ഹോം നേഴ്സിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍
കുന്നംകുളം , തിങ്കള്‍, 20 ഫെബ്രുവരി 2017 (09:04 IST)
കുന്നംകുളം  പെരുമ്പിലാവിൽ ഹോം നേഴ്സിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം കൊട്ടാരക്കര ഓയൂർ തനയാറത്ത് സതീഷ് മന്ദിരത്തിൽ വർഷ എന്ന മഞ്ജു(28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ പഴഞ്ഞി കൊട്ടോൽ കൊട്ടിലണ്ടൽ ഹുസൈൻ (32) പെരുമ്പിലാവ് പൊലീസിൽ കീഴടങ്ങി. 
 
തിങ്കളാഴ്ച പുലർച്ചെ നാലു മണിക്കായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. പെരുമ്പിലാവ് സെന്ററിൽ പുതുതായി നിർമിക്കുന്ന ഷോപ്പിങ് മാളിന് സമീപത്തെ വാഴത്തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോകൾ കാണിച്ച് യുവതി തന്നെ പലതവണ ഭീഷണിപ്പെടുത്തിയതാണ് ഈ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമാ ലോകത്ത് ചിരപരിചിതന്‍, പലരും ഒഴിവാക്കിയ ഡ്രൈവര്‍; പള്‍സര്‍ സുനിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്