രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനും ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ നല്‍കിയ പരാതിയുടെ ഗൗരവം ചോര്‍ത്തി കളയാനും സൈബര്‍ ഇടത്തില്‍ ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുല്‍ ഈശ്വറെന്നും നടി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. താനും കുടുംബവും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വരാണെന്നും രാഹുല്‍ ഈശ്വര്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും ഹണി റോസ് ഫേസ്ബുക്കില്‍ കുറിച്ചു.
എന്നെ കടുത്ത മാനസിക വ്യഥയിലേക്ക് തള്ളിയിടുകയും ആത്മഹത്യയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികളാണ് രാഹുല്‍ ഈശ്വരന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം നടപടികളാണ് രാഹുല്‍ ഈശ്വര്‍ എല്ലാ പരാതിക്കാരായ സ്ത്രീകളോടും കാണിക്കുന്നതെന്നും നടി പറഞ്ഞു.