Webdunia - Bharat's app for daily news and videos

Install App

'രശ്മി പഞ്ചപാവത്തേപ്പോലെ, ആരോടും അധികം സംസാരിക്കാറില്ലായിരുന്നു'; ഞെട്ടി അയൽവാസികൾ

നിഹാരിക കെ.എസ്
ഞായര്‍, 14 സെപ്‌റ്റംബര്‍ 2025 (17:49 IST)
പത്തനംതിട്ട: കോയിപ്രത്ത് യുവാവിനെ ദമ്പതിമാർ ഹണിട്രാപിൽ കുടുക്കി വീട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടി അയൽവാസികൾ. രശ്മി പഞ്ചപാവത്തെ പോലെയായിരുന്നുവെന്നും ആരോടും അധികം സംസാരിക്കാറില്ലായിരുന്നുവെന്നും അയൽവാസിയായ സ്ത്രീ പറയുന്നു.
 
ഓണക്കാലത്ത് ചിലരൊക്കെ വന്നുപോയത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇത് അക്രമത്തിനിരയായ യുവാവാണോയെന്ന് വ്യക്തമല്ലെന്നും ഇവർ പറഞ്ഞു. ഓണപരിപാടിക്കിടയിൽ കുട്ടിയെ സഹപാഠി മർദിച്ച സംഭവമുണ്ടായപ്പോൾ വളരെ സംയമനത്തോടെയാണ് ജയേഷ് ഇടപ്പെട്ടതെന്നും അയൽവാസിയായ മറ്റൊരു സ്ത്രീ പറയുന്നു.
 
ജയേഷ് കുറച്ചുകാലം ഇവിടെയുണ്ടായിരുന്നില്ലെന്നും വീട്ടിൽ പ്രയാസമായിരുന്നുവെന്നും ഇവർ ഓർമിക്കുന്നു. അടുത്ത് പൊതിച്ചോറുണ്ടാക്കി കൊടുക്കുന്നിടത്ത് രശ്മി സഹായത്തിന് പോയിരുന്നു. അമ്പലങ്ങളിൽ കുരുതി ഉൾപ്പെടെയുള്ള ചടങ്ങുകളിൽ മുടങ്ങാതെ പോയിരുന്നു. രശ്മി ഫോണിൽ കൂടുതൽ സമയം ചിലവഴിച്ചിരുന്നതായും ഇവർ പറയുന്നു.
 
ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ദമ്പതികളുടെ ക്രൂര പീഡനത്തിന് ഇരകളായത്. യുവാക്കൾ കസിൻസാണ്. ഇവർക്ക് രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇവരുടെ സെക്സ് ചാറ്റ് പോലീസ് ഫോണിൽ നിന്നും കണ്ടെത്തി. ദമ്പതികൾക്ക് ‘സൈക്കോ’ മനോനിലയാണെന്നാണ് പൊലീസ് പറയുന്നത്.
 
Summary

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈകുന്നേരം സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു; പവന് 85000 രൂപയ്ക്കടുത്ത് വില

ബഗ്രാം വ്യോമത്താവളത്തിനായി യുദ്ധത്തിനും തയ്യാറെന്ന് താലിബാൻ, യുഎസിനെ സഹായിക്കരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്

ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ വൈകിയതിനാല്‍ കേരളത്തില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നത് 6,000ത്തിലധികം പോക്‌സോ കേസുകള്‍

ഇന്ത്യ- യുഎസ് തര്‍ക്കത്തിന്റെ മഞ്ഞുരുകുന്നു, വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് തത്വത്തില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്

Thrissur News: 25 മുതല്‍ മഴയ്ക്കു സാധ്യത, പീച്ചി ഡാം തുറക്കും

അടുത്ത ലേഖനം