Select Your Language

Notifications

webdunia
webdunia
webdunia
webdunia

Honey Trap: പ്രണയം നടിച്ച് വീട്ടിലെത്തിച്ചു, ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിന്നുകൾ അടിച്ചു; യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ദമ്പതികളുടെ ക്രൂരപീഡനം

യുവാക്കളെ വ്യത്യസ്തമായ ദിവസങ്ങളിലാണ് പീഡിപ്പിച്ചത്.

Honey Trap

നിഹാരിക കെ.എസ്

, ഞായര്‍, 14 സെപ്‌റ്റംബര്‍ 2025 (10:17 IST)
പത്തനംതിട്ട: ചരൽക്കുന്നിൽ യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിന്നുകൾ അടിച്ച് അതിക്രൂര പീഡനം. ഹാണി ട്രാപ്പിൽ കുടുക്കിയാണ് യുവാക്കളെ ദമ്പതികൾ മർദ്ദിച്ചത്. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിന് ഇരയായത്. ചരൽക്കുന്ന് സ്വദേശികളായ ജയേഷ് ഭാര്യ രശ്മി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
 
യുവാക്കളെ വ്യത്യസ്തമായ ദിവസങ്ങളിലാണ് പീഡിപ്പിച്ചത്. ഇരുവരെയും പ്രണയം നടിച്ചാണ് രശ്മി വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഈ മാസം ഒന്നാം തീയതിയാണ് ആലപ്പുഴ സ്വദേശിയായ യുവാവ് മർദനത്തിന് ഇരയായത്. തിരുവോണ ദിവസമാണ് റാന്നി സ്വദേശി ദമ്പതികളുടെ പീഡനത്തിന് ഇരയായത്. ഭർത്താവ് ജയേഷ് ആണ് ഇരുവരെയും വീട്ടിലെത്തിച്ചത്.
 
വിട്ടിലെത്തിയ യുവാക്കളെ വിവസ്ത്രരാക്കിയ ശേഷം യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന തരത്തിൽ ദൃശ്യങ്ങൾ പകർത്തി. പിന്നാലെ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണവും ഐ ഫോണും തട്ടിയെടുത്തതിന് ശേഷമായിരുന്നു ക്രൂരമർദനം. ഇരുവരെയും കെട്ടിത്തൂക്കിയ ശേഷം കൈയിലെ നഖങ്ങൾ പിഴുതെടുക്കുകയും ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിന്നുകൾ അടിക്കുകയും ചെയ്തു. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിൽ 23ലേറെ തവണ സ്റ്റേപ്ലർ അടിച്ചതായി പൊലീസ് പറഞ്ഞു.
 
തളർന്നുവീണ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ഇവർ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചതോടെ നടത്തിയ പൊലീസ് അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. പ്രതികളായ യുവദമ്പതികൾ സൈക്കോ മനോനിലയുള്ളവരാണെന്നും പൊലീസ് പറയുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rahul Mankoottathil: നിയമസഭാ സമ്മേളത്തിന് രാഹുൽ എത്തുമോ? കോൺഗ്രസ് സംരക്ഷണ കവചമൊരുക്കുമോ?