Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ഡോക്ടറിന് 7000 രോഗികള്‍!

Hospital Service

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 7 ഏപ്രില്‍ 2025 (14:14 IST)
സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം. ഏറ്റവും കൂടുതല്‍ ക്ഷാമം ഉള്ളത് കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്. ഡോക്ടര്‍മാരുടെ കുറവ് കൂടുതലുള്ളത് മലപ്പുറത്തും കോഴിക്കോടുമാണ്. 7000 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ മാത്രമാണ് ഇവിടെയുള്ളത്. സ്‌പെഷ്യലിറ്റി ഡോക്ടര്‍മാരുടെ എണ്ണത്തിലും കുറവുണ്ട്. 2021ലെ കണക്ക് പ്രകാരം സിഎജി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
 
മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ 5400 ഓളം ഡോക്ടര്‍മാരുടെ കുറവാണുള്ളത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് ഡോക്ടര്‍ -രോഗി അനുപാദമുള്ളത്. ഒരു ഡോക്ടര്‍ക്ക് 3000 രോഗികളാണ് ഇവിടെയുള്ളത്. എന്നാല്‍ കോഴിക്കോട് വരുമ്പോള്‍ ഒരു ഡോക്ടര്‍ക്ക് 7400 രോഗികളാണ് എന്നതാണ് കണക്ക്. ആയിരം രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് അന്താരാഷ്ട്ര തലത്തിലെ അനുപാദം.
 
പക്ഷേ കേരളത്തിലെ എത്തുമ്പോള്‍ ഇതില്‍നിന്ന് ഏറെ വ്യത്യാസമുള്ള കണക്കുകളാണ് വരുന്നത്. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനം തെറ്റിക്കുകയും രോഗികള്‍ക്ക് സേവനം ലഭിക്കാതെ വരികയും ചെയ്യുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Trump Tariff Effect:ട്രംപിന്റെ നികുതിയുദ്ധം: ഓഹരിവിപണി ചോരക്കളം, നിക്ഷേപകര്‍ക്ക് ഒറ്റദിവസത്തില്‍ നഷ്ടമായത് 19 ലക്ഷം കോടി