ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിനുമിടയിൽപെട്ട്വിദ്യാർഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയിൽ മുക്കൂട്സ്വദേശി കുന്നുമ്മൽ പുളിക്കത്തൊടി ഹമീദിന്റെമകൻ മുഹമ്മദ് ഇർഷാദ്(19) ആണ്മരിച്ചത്. തമിഴ്നാട്- കർണാടക അതിർത്തിയിലെ ഹൊസൂർ റെയിൽവെ സ്റ്റേഷനില്‍ ഇന്ന് രാവിലെ ആറോടെയാണ്സംഭവം.
സുഹൃത്തുക്കളായ മൂന്ന് പേര്‍ക്കൊപ്പം ബംഗളൂരുവിലേക്ക് ടൂറിന് പോകുമ്പോഴാണ് അപകടം. കണ്ണൂർ - യശ്വന്ത്പൂർ എക്സ്പ്രസ് പ്ലാറ്റ് ഫോമില്‍ എത്തിയപ്പോള്‍ ഇര്‍ഷാദ് ചായ വാങ്ങാന്‍ പുറത്തിറങ്ങി. ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ ഓടിയെത്തിയ യുവാവ് ട്രെയിനില്‍ കയറാന്‍ ശ്രമിച്ചു.
ഇതിനിടെ സുഹൃത്തുക്കള്‍ വാതിൽക്കൽ നിന്ന് കൈകൊടുത്തു. ട്രെയിനിന് വേഗം കൂടിയതോടെ കാൽവഴുതി ഇര്‍ഷാദ് ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ വീണു. സംഭവസ്ഥലത്തു വെച്ചുതന്നെ മരണം സംഭവിച്ചു. ബംഗളൂരുവിലേക്ക് പെരുന്നാള്‍ ടൂര്‍ പോകുന്നതിനിടെയാണ് അപകടം.