Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി അടുക്കള കണ്ടിട്ടാകാം ഭക്ഷണം, ഹോട്ടലുടമകള്‍ക്ക് എട്ടിന്റെ പണിയുമായി മനുഷ്യാവകാശ കമ്മിഷന്‍

ഹോട്ടലുകളിലെ അടുക്കളയില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മിഷന്‍

ഇനി അടുക്കള കണ്ടിട്ടാകാം ഭക്ഷണം, ഹോട്ടലുടമകള്‍ക്ക് എട്ടിന്റെ പണിയുമായി മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി , ചൊവ്വ, 11 ഏപ്രില്‍ 2017 (09:21 IST)
ഹോട്ടലുകളിലെ അടുക്കളയില്‍ സി സി ടി വി  ക്യാമറകള്‍ സ്ഥാപിക്കണം. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കാണാന്‍ കഴിയുന്ന വിധം സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
 
ഇതിനായി ആരോഗ്യവകുപ്പ് സെക്രട്ടറിയും ഭക്ഷ്യസുരക്ഷാ കമ്മിഷണറും ഇതിനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അദ്ധ്യക്ഷന്‍ പി  മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. 
 
ഇതിലൂടെ ഹോട്ടലുകളില്‍ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.ഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാന്‍ സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നത് എല്ലാം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.
 
റവന്യു, ആരോഗ്യ, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ രണ്ടു മാസത്തിനകം നടപടി സ്വീകരിക്കണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ സ്വീകരിച്ച നടപടികള്‍ കമ്മിഷനെ അറിയിക്കുകയും വേണം. ഡോ  സജീവ് ഭാസ്‌കര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഈ നടപടി ഉണ്ടായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

249 രൂപയ്ക്ക് 300 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍; ഞെട്ടിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍ !