Webdunia - Bharat's app for daily news and videos

Install App

40 രൂപയുടെ തൈരിന് രണ്ട് രൂപ ജിഎസ്ടി ഈടാക്കി; ഹോട്ടലിന് 15000 രൂപ പിഴ

ജിഎസ്ടിക്ക് പുറമേ രണ്ട് രൂപ പാക്കേജിംഗ് നിരക്കും ഈടാക്കിയതിനെതിരെ ഉപഭോക്താവ് നിയമനടപടി സ്വീകരിക്കുകയായിരുന്നു.

Webdunia
വെള്ളി, 19 ജൂലൈ 2019 (14:00 IST)
നാല്‍പത് രൂപ മാത്രം വിലയുള്ള തൈരിന് രണ്ട് രൂപ ജിഎസ്ടി ഈടാക്കിയ ഹോട്ടലിന് 15000 രൂപ പിഴ. ജിഎസ്ടിക്ക് പുറമേ രണ്ട് രൂപ പാക്കേജിംഗ് നിരക്കും ഈടാക്കിയതിനെതിരെ ഉപഭോക്താവ് നിയമനടപടി സ്വീകരിക്കുകയായിരുന്നു. പരാതിയുമായി കണ്‍സ്യൂമര്‍ ഫോറത്തെ സമീപിച്ചാണ് ഉപഭോക്താവ് അനുകൂല വിധി നേടിയത്.
 
ഒരു സ്ഥാപനത്തിനും തൈരിന് ജിഎസ്ടി ഈടാക്കാന്‍ നിയമമില്ലെന്ന് കണ്‍സ്യുമര്‍ കോടതി കണ്ടെത്തി.ഉത്തരവ് അനുസരിച്ച് ഒരു മാസത്തിനകം പിഴയൊടുക്കിയില്ലെങ്കില്‍ പരാതിക്കാരനില്‍ നിന്ന് ആറ് ശതമാനം നിരക്കില്‍ പലിശ ഈടാക്കുമെന്നും കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടു. രണ്ട് വിഭാഗത്തെയും വാദം കേട്ട ശേഷമാണ് കണ്‍സ്യൂമര്‍ കോടതി ശിക്ഷ വിധിച്ചത്.
 
ഉത്തരവിന്‍പ്രകാരം പതിനായിരം രൂപ പിഴയും 5000 രൂപ പരാതിക്കാരന് കേസിന്റെ ചെലവായും നല്‍കാനാണ് പറഞ്ഞിട്ടുള്ളത്. അതേസമയം ജിഎസ്ടിയായും പാക്കേജിംഗ് ചര്‍ജായും വാങ്ങിയ അധിക നാല് രൂപയും മടക്കിക്കൊടുക്കാന്‍ കണ്‍സ്യൂമര്‍ കോടതി നിര്‍ദ്ദേശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റും; തൃശൂരില്‍ വ്യാപക നാശനഷ്ടം

ക്ഷേത്ര ദര്‍ശനത്തിന് പോയ രണ്ട് വൃദ്ധ സഹോദരിമാരുടെ വിവരമൊന്നുമില്ല, രണ്ടുപേരും മൊബൈല്‍ ഫോണും എടുത്തിട്ടില്ല!

സിലിഗുരി പരാമർശത്തിൽ ഇടഞ്ഞു, ബംഗ്ലാദേശിന് പകരം ഇന്ത്യയുടെ 5,000 കോടിയുടെ റെയിൽ പദ്ധതി ഭൂട്ടാനിലോ, നേപ്പാളിലോ നടത്തും

നാലുവര്‍ഷ ബിരുദത്തില്‍ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം

തന്റെ ഉപയോഗിച്ച സോക്‌സ് ദിവസവും മണത്ത ചൈനക്കാരന് ശ്വാസകോശത്തില്‍ ഫംഗസ് അണുബാധ!

അടുത്ത ലേഖനം
Show comments