ഓര്‍ഡര്‍ ചെയ്തത് പനീർ ബട്ടർ മസാല‍; എത്തിച്ചുനല്‍കിയത് ബട്ടർ ചിക്കന്‍; സൊമാട്ടോയ്ക്ക് 55,000 രൂപ പിഴ

അഭിഭാഷകനായ ഷണ്‍മുഖ് ദേശ്മുഖാണ് പരാതിക്കാരന്‍.

തിങ്കള്‍, 8 ജൂലൈ 2019 (11:51 IST)
ഓര്‍ഡര്‍ ചെയ്ത പനീര്‍ ബട്ടറിന് പകരം ബട്ടര്‍ ചിക്കന്‍ നല്‍കിയതിന് ഭക്ഷണ വിതരണ ആപും റെസ്റ്റോറന്റും 55,000 രൂപ പിഴ നല്‍കാന്‍ ഉത്തരവ്. മഹാരാഷ്ട്രയിലെ പുണെയില്‍ ഉപഭോക്തൃ കോടതിയാണ് സൊമാറ്റോക്കും ഭക്ഷണം നല്‍കിയ റെസ്റ്റോറന്റിനും പിഴ ചുമത്തിയത്. അഭിഭാഷകനായ ഷണ്‍മുഖ് ദേശ്മുഖാണ് പരാതിക്കാരന്‍.
 
തങ്ങളുടെ കമ്പനിയെ അപമാനിക്കാനാണു ഷണ്‍മുഖ് ശ്രമിക്കുന്നതെന്നും ഭക്ഷണത്തിന്റെ പണം തിരികെ നല്‍കിയിട്ടുണ്ടെന്നും സൊമാട്ടോ കോടതിയില്‍ വാദിച്ചു. ഹോട്ടലിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവിനു തങ്ങളെ കുറ്റപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ സൊമാട്ടോയ്ക്കും ഹോട്ടലിനും പിഴവ് സംഭവിച്ചിട്ടുണ്ടെന്നു കണ്ടെത്തിയ കോടതി ഇരുവര്‍ക്കും പിഴ വിധിക്കുകയായിരുന്നു.
 
ഹോട്ടല്‍ ഉടമ നേരത്തെ തന്നെ കുറ്റം സമ്മതിച്ചിരുന്നു. 45 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മൂന്ന് തവണയും പരാജയപ്പെട്ട ഒളിച്ചോട്ടം, യുവതിയുടെയും കാമുകന്റെയും പിന്നാലെ കൂടി ഭർത്താവ്; സംഭവം ഇങ്ങനെ