ഹോട്ടൽ ജീവനക്കാരി തൂങ്ങിമരിച്ച നിലയിൽ

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2022 (15:33 IST)
വിഴിഞ്ഞം: വാടക വീട്ടിൽ ഹോട്ടൽ ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിക്കിം ഗാങ്ടോക്ക് സ്വദേശിയായ ഇവർ കോവളത്തെ ഒരു ഹോട്ടലിലെ ജീവനക്കാരിയായ വേദൻഷി കുമാരി എന്ന 24 കാരിയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
 
കഴിഞ്ഞ ദിവസം രാവിലെ ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ മുകളിലത്തെ നിലയിലാണ് രണ്ടു സിക്കിം സ്വദേശിനികളും മൂന്നു മലയാളികളും വാടകയ്ക്ക് താമസിച്ചിരുന്നത്. താഴത്തെ നിലയിൽ വീട്ടുടമയാണ് താമസം.
 
ഇവർ രാത്രിയിൽ ഫോൺ ചെയ്യുന്നത് കണ്ടുവെന്നും രാവിലെയായപ്പോൾ മരിച്ച നിലയിലായിരുന്നു എന്നുമാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. അടുക്കളയിലെ കർട്ടൻ സ്പ്രിംഗിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും പോസ്റ്റ്‌മോർട്ടം കഴിഞ്ഞ ശേഷമേ മരണകാരണം വ്യക്തമാകൂ എന്നാണു പോലീസ് നിലപാട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments