Publish Date: Sat, 01 Jan 2022 (13:08 IST)
Updated Date: Sat, 01 Jan 2022 (13:11 IST)
വിദേശിയെ പൊലീസ് അധിക്ഷേപിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസ്റ്റുകളോടുള്ള പൊലീസ് സമീപനത്തില്‍ മാറ്റം വരണമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അതേസമയം മദ്യവുമായി പോയ സ്വീഡിഷ് പൗരനെ തടഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ് ഐക്ക് സസ്‌പെന്‍ഷന്‍ നല്‍കി. കോവളം സ്‌റ്റേഷനിലെ ഷാജിയെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ സസ്‌പെന്റ് ചെയ്തത്.