Webdunia - Bharat's app for daily news and videos

Install App

സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

Webdunia
ഞായര്‍, 3 ഡിസം‌ബര്‍ 2023 (10:53 IST)
ഇടുക്കി: ഇറുക്കി ജില്ലയിലെ കട്ടപ്പനയിലെ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത. വാഴവര മോർപ്പാളയിൽ എം.ജെ.എബ്രഹാമിന്റെ ഭാര്യ ജോയ്‌സ് എബ്രഹാം എന്ന 52 കാരിയുടെ മൃതദേഹമാണ് പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
 
ശരീരത്തിൽ 76 ശതമാനം പൊള്ളൽ ഏറ്റിട്ടിരുന്നു എന്നാണു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. അടുക്കളയിൽ വച്ച് പൊള്ളലേറ്റ ഇവർ അവിടെ നിന്നിറങ്ങി ഏതാനും മീറ്റർ അകലെയുള്ള സ്വിമ്മിംഗ് പൂളിൽ എത്തിയത് എങ്ങനെ എന്ന കാര്യം അവ്യക്തമാണ്. അതെ സമയം അടുക്കളയിലെ പാചക വാതക സിലിണ്ടറിന്റെ കണക്ഷൻ അടുപ്പിൽ നിന്ന് വേർപെട്ട നിലയിലുമായിരുന്നു. ഇതിനൊപ്പം മുറിയിലെ തട്ടി അലമാരക്ക് തീപിടിച്ചു കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.  
 
സംഭവ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല എന്നാണു കുടുംബാംഗങ്ങൾ പറഞ്ഞത്. കുടുംബമായി കാനഡയിലായിരുന്ന ഇവരും ഭർത്താവും ഏതാനും മാസം മുമ്പാണ് നാട്ടിൽ എത്തിയത്. എന്നാൽ ഇവരുടെ വീട് പാട്ടത്തിനു നല്കിയിരുന്നതിനാൽ എബ്രഹാമിന്റെ സഹോദരൻ ഷിബുവിന്റെ ഒപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. ഫാമിലെ സന്ദര്ശകര്ക്കൊപ്പം ഷിബു പോയ സമയത്തായിരുന്നു സംഭവം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bangalore Stampede: കുംഭമേളയിൽ 60 പേരോളം മരിച്ചില്ലെ, ഞങ്ങൾ ആരെങ്കിലും വിമർശിച്ചോ?, ചിന്നസ്വാമി സംഭവത്തിൽ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടി സിദ്ധരാമയ്യ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പി.വി.അന്‍വറിന്റെ ചിഹ്നം കത്രിക

ആന ഇടഞ്ഞുണ്ടാകുന്ന ആക്രമണങ്ങളിൽ ഉത്തരവാദിത്വം ഉടമസ്ഥനും പാപ്പാന്മാർക്കും: ഹൈക്കോടതി

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

അടുത്ത ലേഖനം
Show comments