Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പതിനേഴുകാരനൊപ്പം ഒളിച്ചോടിയ വീട്ടമ്മയ്ക്ക് സംഭവിച്ചത്?

ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അൽവാസിയായ ചെറുപ്പക്കാരനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പൊലീസ് പിടികൂടി. കൊച്ചിയിൽ നിന്നുമാണ് നീറിക്കോട് സ്വദേശിയായ യുവതിയും പതിനേഴുകാരനായ വിദ്യാർത്ഥിയും പൊലീസ് പിടിയിലായത്.

ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പതിനേഴുകാരനൊപ്പം ഒളിച്ചോടിയ വീട്ടമ്മയ്ക്ക് സംഭവിച്ചത്?
ആലുവ , ശനി, 2 ജൂലൈ 2016 (10:41 IST)
ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അൽവാസിയായ ചെറുപ്പക്കാരനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പൊലീസ് പിടികൂടി. കൊച്ചിയിൽ നിന്നുമാണ് നീറിക്കോട് സ്വദേശിയായ യുവതിയും പതിനേഴുകാരനായ വിദ്യാർത്ഥിയും പൊലീസ് പിടിയിലായത്. 
 
പ്ലസ്ടു വിദ്യാർത്ഥിയാണ് യുവതിയ്ക്കൊപ്പം പിടിയിലായത്. ഇരുവരും കുറെ നാളായി പ്രണയത്തിലായിരുന്നു. പിരിയാൻ കഴിയില്ലെന്ന് ഉറപ്പായപ്പോഴായിരുന്നു ഒളിച്ചോടാൻ തീരുമാനിച്ചത്. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ ഭർത്താവും മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് പതിനേഴുകാരന്റെ അച്ഛനും പൊലീസിന് പരാതി നൽകിയിരുന്നു.
 
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ഇരുവരേയും പിടികൂടാൻ സധിച്ചത്. പ്രായപൂർത്തിയാകാത്ത യുവാവിനെ ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ച് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി യുവതിയെ റിമാൻഡ് ചെയ്തു. യുവാവിനെ ജുവനൈൽ വെൽഫയർ കമ്മറ്റി മുൻപാകെ ഹാജരക്കുകയും തുടർന്ന് രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധാക്ക ഭീകരാക്രമണം: മുഴുവന്‍ ബന്ദികളെയും മോചിപ്പിച്ചു; അഞ്ച് ഭീകരരെ വധിച്ചു - ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു