Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതിലും വലിയ ദുരന്തമിനി വരാനുണ്ടോ? അമ്മയെ ഗർഭിണിയാക്കിയത് മകൻ; സംഭവം ദൈവത്തിന്റെ സ്വന്തം കേരളത്തിൽ

എന്തൊക്കെയാണ് നടക്കുന്നത്? അമ്മയെ ഗർഭിണിയാക്കിയത് മകൻ; ദൈവത്തിന്റെ സ്വന്തം നാടിന് ഇതെന്തു പറ്റി?

ഇതിലും വലിയ ദുരന്തമിനി വരാനുണ്ടോ? അമ്മയെ ഗർഭിണിയാക്കിയത് മകൻ; സംഭവം ദൈവത്തിന്റെ സ്വന്തം കേരളത്തിൽ
, ചൊവ്വ, 4 ഏപ്രില്‍ 2017 (13:49 IST)
പീഡന വാർത്തകൾക്ക് യാതോരു പഞ്ചവുമില്ലാതായിരിക്കുകയാണ്. പിഞ്ചു കുട്ടികളാണ് ഇപ്പോഴത്തെ ഇരകൾ. പ്രായഭേദമന്യേ പീഡനത്തിനിരയാവുകയാണ് സ്ത്രീകൾ. ഇപ്പോഴിതാ, കാസർഗോഡ് നിന്നും വരുന്നത് ഞെട്ടിയ്ക്കുന്ന വാർത്തയാണ്. നിർത്താതെയുള്ള ഛർദ്ദിയെ തുടർന്ന് പരിശോധന നടത്തിയ വീട്ടമ്മ ഗർഭിണിയാണെന്ന് കണ്ടെത്തി. അന്വേഷണത്തിൽ വീട്ടമ്മയെ ഗർഭിണിയാക്കിയത് മകനും.
 
സംഭവം അറിഞ്ഞ് ഞെട്ടിത്തരിച്ചിരിയ്ക്കുകയാണ് പ്രദേശവാസികൾ. മൂന്ന് മക്കളുടെ അമ്മയായ മുപ്പത്തഞ്ചുകാരിയ്ക്കാണ് ഈ ദുരനുഭവം. ഭാര്യ ഗർഭിണിയായതോടെ ഗൾഫിലുള്ള ഭർത്താവ് ലീവ് എടുത്ത് നാട്ടിലെത്തി. യുവതിയുടെ വിശുദ്ധിയിൽ സംശയവും ഉണ്ടായി. 
 
ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മകനാണ് ഉത്തർവാദിയെന്ന് തെളിഞ്ഞത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന മകന് അമ്മയെ തിരിച്ചറിയാൻ കഴിയാതെ വരികയായിരുന്നുവത്രേ. കഞ്ചാവ് ലഹരിയിൽ പല തവണ ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകി പീഡിപ്പിക്കുകയായിരുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് സമാനമായ സംഭവം കേരളത്തിൽ നടന്നിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജിലൻസ് ഡയറക്ടറെ മാറ്റണമെന്ന് പറഞ്ഞിട്ടില്ല, ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടത് സർക്കാർ: ഹൈക്കോടതി