Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ക്ക് എത്ര സിം കാര്‍ഡുണ്ട്, പിഴ അടയ്‌ക്കേണ്ടിവരും! ഇക്കാര്യങ്ങള്‍ അറിയണം

നിയമപ്രകാരം ഒരു വ്യക്തി 9 സിംകാര്‍ഡുകളില്‍ കൂടുതല്‍ കൈവശം വയ്ക്കുകയാണെങ്കില്‍ അയാള്‍ 2 ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും.

How many sim card

സിആര്‍ രവിചന്ദ്രന്‍

, ശനി, 12 ഏപ്രില്‍ 2025 (18:34 IST)
ടെലികോം ആക്ട് 2023 പ്രാബല്യത്തില്‍ വരുന്നതോടെ ഒരുപാട് നിയന്ത്രണങ്ങളാണ് വരാന്‍ പോകുന്നത്. നിയമങ്ങള്‍ പാലിക്കാത്തതിന്റെ ശിക്ഷയും കര്‍ശനമായിരിക്കും. ഈ നിയമപ്രകാരം ഒരു വ്യക്തി 9 സിംകാര്‍ഡുകളില്‍ കൂടുതല്‍ കൈവശം വയ്ക്കുകയാണെങ്കില്‍ അയാള്‍ 2 ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും. 
 
എന്നാല്‍ ജമ്മുകാശ്മീരിലും ആസ്സാമിലും 9 എന്നതിന് പകരം 6 സിംകാര്‍ഡുകളാണ് ഒരാള്‍ക്ക് കൈവശം വയ്ക്കാന്‍ ആവുക. ഒരാള്‍ക്ക് ഒരു ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒന്‍പത് സിംകാര്‍ഡുകള്‍ വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഒരു വ്യക്തി ആദ്യത്തെ തവണ ഈ നിയമം തെറ്റിക്കുകയാണെങ്കില്‍ അയാള്‍ക്ക് 50,000 രൂപയായിരിക്കും പിഴ. തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ 2 ലക്ഷം രൂപ പിഴയും നല്‍കേണ്ടിവരും. 
 
എന്നാല്‍ നിങ്ങള്‍ ഈ സിം കാര്‍ഡുകള്‍ അനധികൃതമായ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ ഉറക്കത്തിലായ കുട്ടി ഉണര്‍ന്നില്ല; ഒന്‍പതുവയസുകാരിയുടെ മരണത്തില്‍ ആലപ്പുഴ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം