Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ ആധാര്‍ ആരെങ്കിലും ദുരുപയോഗിച്ചിട്ടുണ്ടോ? അറിയാം ഇങ്ങനെ

uidai.gov.in എന്ന വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ മതി

രേണുക വേണു
വ്യാഴം, 22 ഫെബ്രുവരി 2024 (10:47 IST)
വളരെ പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. പല ആവശ്യങ്ങള്‍ക്കും ഇന്ന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതേസമയം, നമ്മള്‍ അറിയാതെ നമ്മുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ദുരുപയോഗിക്കുന്ന സംഭവങ്ങളും നടക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ അങ്ങനെ ആധാര്‍ ദുരുപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. ഏറ്റവും വേഗത്തില്‍ അതൊന്ന് ചെയ്ത് നോക്കൂ. നിങ്ങളുടെ ആധാര്‍ നമ്പര്‍ ഉറപ്പ് വരുത്തേണ്ടത് നിങ്ങളുടെ കടമയാണ്. 
 
uidai.gov.in എന്ന വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ മതി. അതില്‍ My AADHAAR എന്ന ഓപ്ഷന്‍ ഉണ്ടാകും. അതില്‍ Aadhaar Service Option എന്ന വിഭാഗത്തില്‍ Aadhaar Authentication History എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നമ്മുടെ ആധാര്‍ നമ്പറും ഒ.ടി.പിയും നല്‍കാനുള്ള ഓപ്ഷന്‍ വരും. ഇങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ആധാര്‍ എവിടെയെല്ലാം ഉപയോഗിച്ചിട്ടുണ്ട് എന്നതിന്റെ പൂര്‍ണ വിവരം നമുക്ക് ലഭ്യമാകും. നമ്മള്‍ അറിയാതെ നമ്മുടെ ആധാര്‍ എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെയുണ്ടെങ്കില്‍ 1947 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ help@uidai.gov.in എന്ന ഈ മെയില്‍ ഐഡിയിലും പരാതി നല്‍കാം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന നഗരം ഡല്‍ഹിയോ ബെംഗളൂരോ അല്ല! ഇതാണ്

Karunya Plus Lottery Results: ഉത്രാടം നാളിലെ ഭാഗ്യശാലി നിങ്ങളാണോ?, കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം

Rahul Mamkootathil: ഒന്നിലേറെ പേര്‍ക്ക് ഗര്‍ഭഛിദ്രം; എഫ്.ഐ.ആറില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍

വെറൈറ്റി ഫാര്‍മര്‍: പൂച്ചെടികള്‍ കൊണ്ടുള്ള പൂക്കളം നിര്‍മിച്ച് ആലപ്പുഴക്കാരന്‍ സുജിത്

ഓണത്തിന് മുന്നോടിയായി മലപ്പുറത്ത് വാഹന പരിശോധന: പോലീസിനെ ഞെട്ടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍

അടുത്ത ലേഖനം
Show comments