Webdunia - Bharat's app for daily news and videos

Install App

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും

ജനുവരിയില്‍ 'യോദ്ധാവ്' നമ്പര്‍ വഴി ലഹരി ഇടപാട് വിവരങ്ങള്‍ പൊലീസിനെയോ എക്‌സൈസിനെയോ അറിയിച്ചവരുടെ എണ്ണം വെറും 73 ആണ്

രേണുക വേണു
ചൊവ്വ, 25 മാര്‍ച്ച് 2025 (08:44 IST)
ലഹരി ഉപയോഗത്തിനെതിരെ പോരാട്ടം കടുപ്പിച്ച് എക്‌സൈസും കേരള പൊലീസും. പൊതുജനങ്ങളുടെ സഹായത്തോടെ ലഹരി ഉപയോഗത്തെ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലഹരി ഇടപാട് പൊലീസിനെ അറിയിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതായി കേരള പൊലീസ് അറിയിച്ചു. 
 
ജനുവരിയില്‍ 'യോദ്ധാവ്' നമ്പര്‍ വഴി ലഹരി ഇടപാട് വിവരങ്ങള്‍ പൊലീസിനെയോ എക്‌സൈസിനെയോ അറിയിച്ചവരുടെ എണ്ണം വെറും 73 ആണ്. അത് ഫെബ്രുവരിയിലേക്ക് എത്തിയപ്പോള്‍ 227 ആയി. മാര്‍ച്ച് മാസം ഇതുവരെ 1,157 പേര്‍ രഹസ്യ വിവരങ്ങള്‍ കൈമാറി. ആന്റി ഡ്രഗ്‌സ് കണ്‍ട്രോള്‍ റൂം വഴി വിവരങ്ങള്‍ കൈമാറിയവരുടെ എണ്ണം 3,865 (മാര്‍ച്ചില്‍ മാത്രം) ആണ്. ജനുവരിയില്‍ ഇത് വെറും 35 മാത്രം ആയിരുന്നു. 
 
മാര്‍ച്ചില്‍ മാത്രം 5,000 ല്‍ അധികം പേര്‍ രഹസ്യ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ലഹരി ഇടപാട് അറിയിക്കുന്നവരുടെ പേര്, വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും. 9995966666 (യോദ്ധാവ് വാട്‌സ്ആപ്പ് മാത്രം), 9497979724, 9497927797 ആന്റി ഡ്രഗ്‌സ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരങ്ങള്‍ കൈമാറാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: അതിതീവ്ര മഴ തുടങ്ങി; മൂന്നിടത്ത് റെഡ് അലര്‍ട്ട്, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച്

അരുവിക്കര ഡാം തുറക്കുന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത

Pinarayi Vijayan Birthday: പ്രായത്തെ തോല്‍പ്പിക്കുന്ന നിശ്ചയദാര്‍ഢ്യം; പിണറായി വിജയന് 80 വയസ്

ദീപ്തി പ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല, മരണകാരണം ബ്രെയിന്‍ ഹെമറേജെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്ത മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

അടുത്ത ലേഖനം
Show comments