Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

മുഴപ്പിലങ്ങാട് സൂരജ് വധകേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ

Murder Imprisonment Muzhuppilangadu
കൊലപാതകം തടവ് ശിക മുഴുപ്പിലങ്ങാട്

എ കെ ജെ അയ്യർ

, തിങ്കള്‍, 24 മാര്‍ച്ച് 2025 (15:12 IST)
കണ്ണൂര്‍ : രാഷ്ട്രീയമായ ഏറെ വിവാദമുയര്‍ത്തിയ മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 8 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷവിധിച്ച് കോടതി. കേസിലെ എട്ടു പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചപ്പോള്‍ ഒരാളെ കോടതി വെറുതേ വിട്ടു
 
കേസിലെ രണ്ടു മുതല്‍ 6 വരെ പ്രതികള്‍ക്കും 7 മുതല്‍ 9 വരെ പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വര്‍ഷം തടവുശിക്ഷയും ആണ് വിധിച്ചത്.  തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 
 
കേസിലെ ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞപ്പോള്‍ പതിനൊന്നാം പ്രതിക്ക് 3 വര്‍ഷം തടവുശിക്ഷയും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവര്‍ക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടികെ രജീഷ്, എന്‍വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവന്‍, പ്രഭാകരന്‍, കെവി പദ്മനാഭന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ് ടി.പി വധക്കേസിലെ ഒരു പ്രതിയും ഈ കേസിലെ ഒരു പ്രതിയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ ജനവിഭാഗങ്ങളെയും വിവിധ വകുപ്പുകളെയും ഏകോപിപ്പിക്കും, ശക്തമായ ജനകീയ ക്യാമ്പയിന് സർക്കാർ