Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നേരെ പൊലീസ് നടത്തിയ അതിക്രമം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു

വേണം ഈ കുടുംബത്തിനും നീതി

ജിഷ്ണു പ്രണോയ്
തിരുവനന്തപുരം , വ്യാഴം, 6 ഏപ്രില്‍ 2017 (07:32 IST)
ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിഷ്ണു പ്രണോയ്‌യുടെ അമ്മയ്ക്കും കുടുംബത്തിനും നേരെ പൊലീസ് നട‌ത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹർത്താൽ തുടങ്ങി. കോൺഗ്രസും ബി ജെ പിയും ആഹ്വാനം ചെയ്ത ഹർത്താലാണ് ആരംഭിച്ചത്.
 
അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി അറിയിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
 
അതേസമയം പൊലീസ് അതിക്രമത്തിനിരയായി ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും, അമ്മാവന്‍ ശ്രീജിത്തും ആശുപത്രിയില്‍ നിരാഹാരം ആരംഭിച്ചു. ജിഷ്ണുവിന്റെ മരണ‌ത്തിനു ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം എന്നതാണ് അവരുടെ ആവശ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ ഡ്രസ് കോഡ് നിലവില്‍ വന്നു; കോളേജുകളില്‍ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിന് വിലക്ക്