Select Your Language

Notifications

webdunia
webdunia
webdunia
webdunia

കട്ടപ്പനയിൽ നവജാത ശിശുവടക്കം 2 പേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവം നരബലിയെന്ന് പോലീസ്, 2 പേർ അറസ്റ്റിൽ

Human sacrifice

അഭിറാം മനോഹർ

, വെള്ളി, 8 മാര്‍ച്ച് 2024 (17:48 IST)
കട്ടപ്പനയില്‍ മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് നഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ശനിയാഴ്ച നഗരത്തിലെ വര്‍ക്ക് ഷോപ്പില്‍ മോഷണം നടന്ന കേസിലാണ് വിഷ്ണു വിജയന്‍(27) നിതീഷ്(31) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ ഒരു യാത്ര കഴിഞ്ഞ് വര്‍ക്ക് ഷോപ്പിന് സമീപെത്തെത്തിയ വര്‍ക്ക് ഷോപ്പ് ഉടമയുടെ മകനാണ് ഇവര്‍ മോഷ്ടിക്കുന്നത് കണ്ട് പോലീസിനെ ഏല്‍പ്പിച്ചത്.
 
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നരബലിയെ പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കേസിലെ പ്രതിയായ വിഷ്ണു വിജയന്റെ പിതാവ് സഹോദരിയുടെ നവജാത ശിശു എന്നിവരുരെ കൊലപ്പെടുത്തി വിഷ്ണുവിന്റെ പഴയ വീടിന്റെ തറയില്‍ കുഴിയെടുത്ത് കുഴിച്ചിട്ടതായാണ് വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിനകത്ത് ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും നടന്നതിന്റെ തെളിവുകള്‍ ലഭിക്കുകയായിരുന്നു.
 
വിഷ്ണുവിന്റെ സുഹൃത്തായ നിതീഷിന് വിഷ്ണുവിന്റെ സഹോദരിയിലുണ്ടായ കുഞ്ഞിനെയാണ് കൊന്നത്. ഗന്ധര്‍വന് കൊടുക്കാനെന്ന പേരില്‍ കുഞ്ഞിനെ അമ്മയുടെ പക്കല്‍ നിന്നും വാങ്ങികൊണ്ടുപോവുകയായിരുന്നു. നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് കാഞ്ചിയാറിലെ പ്രതികളുടെ വീട്ടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകള്‍ ഡ്രൈവിങില്‍ മോശമായതുകാരണം കൂടുതല്‍ അപകടം ഉണ്ടാകുന്നു! എംവിഡി പറയുന്നത് ഇതാണ്