ഭാര്യയെ സംശയം; യുവതിയെ ഭര്‍ത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം വര്‍ക്കലയില്‍
ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ ഭര്‍തൃഗൃഹത്തില്‍ ആണ് നിഖില കൊല്ലപ്പെട്ടത്
വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊന്നു. നിഖിത (26) ആണ് മരിച്ചത്. ഭര്‍ത്താവ് അനീഷിനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു. അനീഷ് കുറ്റം സമ്മതിച്ചു. ഇയാള്‍ ചില മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ ഭര്‍തൃഗൃഹത്തില്‍ ആണ് നിഖില കൊല്ലപ്പെട്ടത്. ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ സംശയം തോന്നിയതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചയോടെ ഇരുവരും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനിടെയാണ് വീട്ടിലെ നിലവിളക്ക് ഉപയോഗിച്ച് അനീഷ് നിഖിതയുടെ തലയ്ക്കടിച്ചത്. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നു. രണ്ട് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്.