ലോക്ക്ഡൗൺ; ഭർത്താവിനെ വീട്ടിൽ കയറ്റാതെ ഭാര്യ, രാത്രി വരാന്തയിൽ കിടന്നുറങ്ങി, തുണയായത് പൊലീസും കമ്മ്യൂണിറ്റി കിച്ചനും

അനു മുരളി
വ്യാഴം, 2 ഏപ്രില്‍ 2020 (14:39 IST)
കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്‌ഡൗണിൽ കുടുങ്ങി ദിവസങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തിയ ഭർത്താവിനെ വീട്ടിൽ കയറ്റാതെ ഭാര്യ. മധൂർ പഞ്ചായത്തിലെ വാടക ക്വാർട്ടേഴ്സിലാണ് സംഭവം. കോഴിക്കോട് ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന മധ്യവയസ്കനെയാണ് മൂന്ന് മക്കളുടെ അമ്മ കൂടിയായ ഭാര്യ പുറത്താക്കിയത്. 
 
ചെലവിനൊന്നും നൽകാതെ കുറച്ച് കാലമായി അകന്നു നിൽക്കുകയാണെങ്കിലും കൊറോണ കാലമായതിനാലാണ് വീട്ടിനുള്ളിലേക്ക് കയറ്റാത്തതെന്ന് ഭാര്യ പറയുന്നു. അന്നേദിവസം രാത്രി വീടിന്റെ വരാന്തയിൽ കിടന്നുറങ്ങി. സംഭവം പൊലീസിന്റെ ചെവിയിലെത്തി. 
 
പൊലീസെത്തി ഇയാളെ പഞ്ചായത്തിന്റെ മായിപ്പാടി ഡയറ്റിന്റെ കോവിഡ് കെയർ സെന്ററിലാക്കി. ഉച്ചയ്ക്കും രാത്രിയിലും സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണം ലഭിക്കുന്നുണ്ട്. ഭക്ഷണം നൽകുമ്പോഴൊക്കെ ആരോഗ്യ പ്രവർത്തകരോട് ഭാര്യക്കും മക്കൾക്കും ബുദ്ധിമുട്ടുകൾ ഒന്നുമില്ലല്ലോ എന്ന് പലതവണ ചോദിക്കുന്നുമുണ്ട്. കൊറോണ കഴിഞ്ഞാൽ ഭാര്യയേയും ഭർത്താവിനേയും ഒന്നിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷിയിലാണ് ഇവിടെയുള്ള സാമൂഹ്യപ്രവർത്തകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

ദിലീപിനെതിരെ നടന്നത് കള്ളക്കേസ്, സീനിയർ ഉദ്യോഗസ്ഥയ്ക്കും പങ്കെന്ന് ബി രാമൻ പിള്ള

ശരീരമാസകലം മുറിപ്പെടുത്തി പീഡിപ്പിച്ചു; രാഹുലിനെതിരെ അതിജീവിത മൊഴി നല്‍കി

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പരസ്യവധ ശിക്ഷ: ശിക്ഷ നടപ്പാക്കിയത് 13കാരന്‍

Actress Assault Case: കത്തിച്ചുകളയുമെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യ മൊഴി, പിന്നീട് മാറ്റി പറഞ്ഞു, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേർ

അടുത്ത ലേഖനം
Show comments