Select Your Language

Notifications

webdunia
webdunia
webdunia
webdunia

അധികൃതരുടെ അശ്രദ്ധ; കൊവിഡ് രോഗി കിടന്ന ബെഡിൽ കിടത്തിയ യുവതിക്കും നവജാതശിശുവിനും കൊറോണ

അധികൃതരുടെ അശ്രദ്ധ; കൊവിഡ് രോഗി കിടന്ന ബെഡിൽ കിടത്തിയ യുവതിക്കും നവജാതശിശുവിനും കൊറോണ

അനു മുരളി

, വ്യാഴം, 2 ഏപ്രില്‍ 2020 (12:40 IST)
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2000ത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ ആരോഗ്യപ്രവർത്തകരുടെ അശ്രദ്ധ മൂലം മൊബൈയിൽ ഒരു യുവതിക്കും നവജാത ശിശുവിനും കൊവിഡ് 19 രോഗം ബാധിച്ചതായി റിപ്പോർട്ട്. മുംബൈയില്‍ കൊവിഡ് രോഗി കിടന്ന ബെഡില്‍ കിടത്തിയ യുവതിക്കും നവജാത ശിശുവിനുമാണ് കൊറോണ സ്ഥിരീകരിച്ചത്.
 
മൂന്നു ദിവസം പ്രായമുള്ള കുഞ്ഞാണ് ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമാഹാമാരിയുടെ ഇരയായത്. മുംബൈ ചെമ്ബൂരിലെ സായ് ഹോസ്പിറ്റലില്‍ നിന്നാണ് കുഞ്ഞിനും മാതാവിനും അണുബാധയുണ്ടായതായി ബന്ധുക്കൾ ആരോപിക്കുന്നത്. അണുബാധ സ്ഥിരീകരിച്ച ശേഷം ഇവരെ കൊവിഡ് ചികിത്സാ കേന്ദ്രമായ കസ്തൂര്‍ബ ആശുപത്രയിലേക്കും മാറ്റി.
 
സായ് ആശുപത്രിയില്‍ നിന്ന് തങ്ങള്‍ക്ക് ആവശ്യമായ ശ്രദ്ധ ലഭിച്ചില്ലെന്ന് ഇവരുടെ ടുടുംബം കുറ്റപ്പെടുത്തുന്നു. ആദ്യം ഒരു മുറിയിലാക്കി. പിന്നീട് മറ്റൊരു മുറിയിലേക്ക് മാറ്റി. കാരണമൊന്നും പറയാതെയാണ് ഷിഫ്റ്റ് ചെയ്തത്. പിന്നീട് നേരത്തെ തന്ന മുറിയില്‍ ഒരു കൊവിഡ് രോഗിയാണ് ഉണ്ടായിരുന്നതെന്ന് പറഞ്ഞുവെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരാനിരിക്കുന്നത് നിർണായകദിനങ്ങളെന്ന് ആരോഗ്യമന്ത്രി, ലോക്ക്ഡൗൺ നീട്ടുമോയെന്നതിനും മറുപടി