Webdunia - Bharat's app for daily news and videos

Install App

മാധ്യമപ്രവര്‍ത്തകരുടെ പരാതി ലഭിച്ചാല്‍ എസ് ഐയ്ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും: ലോക്‍നാഥ് ബഹ്‌റ

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കോഴിക്കോട് പൊലീസ് സ്‌റ്റേഷനില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് ഡി ജി പി ലോക്നാഥ് ബഹ്‌റ.

Webdunia
ശനി, 30 ജൂലൈ 2016 (16:36 IST)
മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കോഴിക്കോട് പൊലീസ് സ്‌റ്റേഷനില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് ഡി ജി പി ലോക്നാഥ് ബഹ്‌റ. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത് , രാവിലെ നടന്ന സംഭവങ്ങളെല്ലാം പറഞ്ഞ് അവസാനിപ്പിച്ചതായിരുന്നു, ഈ സഭവത്തില്‍ തനിക്ക് അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 
സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട്. എസ് ഐയുടെ സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കി. ആദ്യ നടപടി മാത്രമാണ് അത്. ഒരാളെ അക്രമിക്കുകയെന്നത് ക്രിമിനല്‍ കുറ്റമാണ്. മാധ്യമപ്രവര്‍ത്തകരുടെ കയ്യില്‍ നിന്നും അത്തരത്തിലുള്ള  പരാതി ലഭിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അതേസമയം, ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്ന് ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം നടപടികള്‍ ഉണ്ടാകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി പൊലീസാണ്. അതിനാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഇടപെടുകയും നടപടി സ്വീകരിക്കുകയും വേണമെന്നും കുമ്മനം പറഞ്ഞു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ മൂന്ന് ബസുകളില്‍ സ്‌ഫോടനം; പിന്നില്‍ പലസ്തീനെന്ന് ആരോപണം

പ്രണ്ട് ചതിച്ചു, ഇന്ത്യയ്ക്ക് തിരിച്ചടി: മരുന്നുകൾക്കുൾപ്പടെ ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ കുത്തിവച്ചു; ഏഴുദിവസത്തിനുശേഷം 14 വയസ്സുകാരന്‍ മരിച്ചു

മമ്മൂട്ടിയും ഭാര്യയും ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നാളെ മോഹന്‍ലാലും ഡല്‍ഹിയിലെത്തും

കുട്ടികളിലേക്ക് മോശം ഉള്ളടക്കമെത്തുന്നു, ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം, ഐടി നിയമം പാലിച്ചില്ലെങ്കിൽ നടപടി

അടുത്ത ലേഖനം
Show comments