Webdunia - Bharat's app for daily news and videos

Install App

സർക്കാരിനെ ദുർബലപ്പെടുത്താൻ നോക്കേണ്ട, അത് നടക്കില്ല; ഐ എ എസുകാരുടെ കൂട്ട അവധി ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി

സർക്കാരിനെതിരെയല്ല തങ്ങളെന്ന് ഐ എ എസ് ഉദ്യോഗസ്ഥർ

Webdunia
തിങ്കള്‍, 9 ജനുവരി 2017 (10:18 IST)
ഐ എ എസുകാർക്കെതിരെയുള്ള വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് കൂട്ട അവധി എടുക്കാൻ തീരുമാനിച്ച ഐ എ എസ് ഉദ്യോഗസ്ഥരുടെ തീരുമാനം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികാരം സ്വാഭാവികം, പക്ഷേ വികാരവും നടപടിയും വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിജിലൻസ് ഡയറക്ടർക്ക് അനുകൂലമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സർക്കാരിനെ ദുർബലപ്പെടുത്താൻ നോക്കേണ്ട, അതിന് വഴങ്ങില്ല എന്നും പിണറായി വിജയൻ പറഞ്ഞു.
 
ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന അന്വേഷണം തുടർന്നും അങ്ങനെ തന്നെ നടക്കും. അന്വേഷണം സ്വതന്ത്ര്യമായും0  നിഷ്പക്ഷമായും നടക്കണം എന്നാണ് സർക്കാരിന്റെ തീരുമാനം. ഐ എ എസ് ഓഫീസർ‌മാർക്കെതിരെയുള്ള വിജിലൻസ് അന്വേഷണം ആദ്യത്തേതല്ല. കേസ് ചാർജ് ചെയ്യലും സസ്പെൻഡ് ചെയ്യലും മുമ്പും ഉണ്ടായിട്ടുണ്ട്. ഒരു വിഭാഗം ഐ എ എസ് ഉദ്യോഗസ്ഥർ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധത്തിലേക്ക് പോയത് ശരിയായില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
 
വിഷയം അധീവഗൗരവത്തോടെ കാണുന്നു. ഇത് ശരിയായ നടപടിയായില്ല. ഇക്കാര്യം ഐ എ എസ് അസോസിയേഷനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നടപടിയിൽ ഒരു ന്യായീകരണവും ഇല്ലെന്ന് അവരോട് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ആശങ്കയുടെ പുറകിൽ എടുത്ത തീരുമാനമാണ് ഇതെന്ന് ഐ എ എസ് ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ഒരു തീരുമാനമോ ലക്ഷ്യമോ അവർക്കില്ല എന്ന് വ്യക്തമായിരിക്കുകയാണ്. 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് നിര്‍ണായകമാകുക സ്ത്രീ വോട്ടുകള്‍; കണക്കുകള്‍ ഇങ്ങനെ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; വരുംമണിക്കൂറുകളില്‍ ഈ ജില്ലയില്‍ മഴയ്ക്ക് സാധ്യത

ജി.എസ്.ടി അടച്ചു നൽകാമെന്ന് പറഞ്ഞു 4.5 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

ബിജെപി വീണ്ടും വരും; മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്ന് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments