Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസ്ക്രീമിൽ വിഷം കലർത്തി യുവതികളെ കൊല്ലാൻ ശ്രമിച്ച സംഭവം; അയൽക്കാരൻ അറസ്റ്റിൽ, കൊല്ലുകയായിരുന്നില്ല ഭീഷണിപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യമെന്ന് പൊലീസ്

തളിപ്പറമ്പിൽ ഐസ്ക്രിമിൽ വിഷം കലർത്തി യുവതികളെ കൊല്ലാൻ ശ്രമിച്ച കേസിൽ യുവതികളുടെ അയക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കുറ്റേരി സ്വദേശി അബ്ദുൾ റഷീദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചായായിരുന്നു കേസിനാസ്പദമായ സംഭവം.

ഐസ്ക്രീമിൽ വിഷം കലർത്തി യുവതികളെ കൊല്ലാൻ ശ്രമിച്ച സംഭവം; അയൽക്കാരൻ അറസ്റ്റിൽ, കൊല്ലുകയായിരുന്നില്ല ഭീഷണിപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യമെന്ന് പൊലീസ്
കണ്ണൂർ , ഞായര്‍, 5 ജൂണ്‍ 2016 (13:59 IST)
തളിപ്പറമ്പിൽ ഐസ്ക്രിമിൽ വിഷം കലർത്തി യുവതികളെ കൊല്ലാൻ ശ്രമിച്ച കേസിൽ യുവതികളുടെ അയക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കുറ്റേരി സ്വദേശി അബ്ദുൾ റഷീദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചായായിരുന്നു കേസിനാസ്പദമായ സംഭവം.
 
അബ്ദുൾ റഷീദിന്റെ അയൽവാസിയായ ആയിഷയുടെ മക്കളായ ഫർസീന, റുബീന എന്നിവരെയാണ് ഐസ്ക്രീമിനകത്ത് ഫ്യൂരുഡാൻ കലർത്തി കൊല്ലാൻ ശ്രമിച്ചത്. എന്നാൽ കൊല്ലുകയായിരുന്നില്ല മറിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് റഷീദ് പറഞ്ഞതായി പൊലീസ് അറിയിച്ചു.
 
വഴി തർക്കമായിരുന്നു ഇതിന് പിന്നിലെന്ന് പ്രതി സമ്മതിച്ചു. ഓട്ടോക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റഷീദിനെ പിടികൂടാനായത്. തളിപ്പറമ്പ് സി ഐ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എൻഐഎ സംഘത്തെ പാക്കിസ്ഥാനിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെങ്കിൽ അത് ഇന്ത്യയോട് കാട്ടുന്ന വിശ്വാസ വഞ്ചനയെന്ന് രാജ്നാഥ്‍ സിങ്