Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാതാപിതാക്കൾ ആത്മഹത്യ ചെയ്ത വീട്ടിൽ മകനും ആത്മഹത്യ ചെയ്തു

മാതാപിതാക്കൾ ആത്മഹത്യ ചെയ്ത വീട്ടിൽ മകനും ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍

, തിങ്കള്‍, 7 മാര്‍ച്ച് 2022 (15:43 IST)
അഞ്ചൽ : നാല് മാസം മുമ്പ് മാതാപിതാക്കൾ തൂങ്ങിമരിച്ച വീട്ടിൽ മകനും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഇടമുളയ്ക്കൽ പടിഞ്ഞാറ്റിങ്കര മഞ്ജു സദനത്തിൽ മനോജ് (42) ആണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്‌.

ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇയാളെ ഉച്ച കഴിഞ്ഞിട്ടും പുറത്തു കാണാത്തതിനെ തുടർന്ന് അയൽക്കാർ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മനോജിന്റെ മാതാപിതാക്കളായ ഗോപിനാഥൻ (72), ഓമന (65) എന്നിവർ നാല് മാസം മുമ്പ് ഈ വീട്ടിൽ ഒരുമിച്ചു തൂങ്ങിമരിച്ചിരുന്നു. രോഗം, സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ കാരണമായിരുന്നു ഇവർ ആത്മഹത്യ ചെയ്തത്. ഇവരുടെ മകൾ മഞ്ജു നേരത്തെ മരിച്ചിരുന്നു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരെഞ്ഞെടുപ്പ് മാർച്ച് 31ന്