Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈംഗികാതിക്രമ കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍

ലൈംഗികാതിക്രമ കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (15:30 IST)
ലൈംഗികാതിക്രമ കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. ഇന്ന് രാവിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഇടവേള ബാബുവിനെ ജാമ്യത്തില്‍ വിട്ടയക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നേരത്തെ അനുവദിച്ചത്.
 
കഴിഞ്ഞദിവസം നടനും എംഎല്‍എയുമായ മുകേഷിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ലൈംഗികാതിക്രമ കേസില്‍ മുകേഷിന്റെ ലൈംഗിക ശേഷിയും പരിശോധിച്ചു. ഇക്കാര്യം അഭിഭാഷകന്‍ അറിയിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റുചെയ്ത മുകേഷിനെ ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. കൊച്ചി തീരദേശ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 56480!